കുന്നംകുളം: കുടിവെള്ള പദ്ധതിക്കായി പമ്പ് ഹൗസ് നിര്‍മ്മിച്ചത് പാക്കിസ്ഥാന് പൗരന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍. നഗരസഭയിലെ വടുതല മുപ്പത്തിയേഴാം വാര്‍ഡില്‍ നിര്‍മ്മിച്ച പമ്പ് ഹൗസാണ് പാക്കിസ്ഥാന് പൗരന്റെ ഭൂമിയിലുള്ളത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ അയല്‍ രാജ്യത്തിലെ പൗരന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിര്‍മ്മിച്ച പമ്പ് ഹൗസ് പൊളിച്ചുനീക്കാന്‍ വില്ലേജ് അധികൃതര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്കി.യാതൊരു തരത്തിലുള്ള അന്വേഷണവും ഇല്ലാതെയാണ് 3.50 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം പമ്പ് ഹൗസ് നിര്‍മ്മിച്ചിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസിയായിരുന്നയാള് വാങ്ങിയതാണ് ഈ ഭൂമി . ഇയാള്‍ പിന്നീട് പാകിസ്ഥാന് പൗരത്വം സ്വീകരിച്ചു. പാക്കിസ്ഥാന് പൗരന്റെ മരണശേഷം ഈ ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഈ ഭൂമിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് നിയമം. സംഭവം വിവാദമാക്കാതെ നിലവിലുള്ള പമ്പ് ഹൗസ് പൊളിച്ചുനീക്കി റോഡരികില്‍ മറ്റൊരു പമ്പ് ഹൗസ് നിര്‍മ്മിച്ച് പ്രശ്നം പരിഹരിക്കാനാണ് നഗരസഭ അധികൃതരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: