തൃശൂര്‍: വിദേശത്തു വന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ഗുരുവായൂരിലെ ക്വാറന്റൈന് കേന്ദ്രം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മന്ത്രി എ.സി.മൊയ്തീന് ക്വാറന്റൈനില്‍ പോകണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡി.എം.ഒയ്ക്ക് പരാതി. ക്വാറന്റൈന് ക്യാമ്പിലെ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇവിടെ സാമൂഹിക അകലം പാലിക്കാതെ മന്ത്രി പ്രവാസികളുമായി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡി.എം.ഒയ്ക്കു പരാതി നല്‍കിയത്.
നേരത്തെ വാളയാര്‍ അതിര്‍ത്തിയില്‍ മലപ്പുറം സ്വദേശിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചയാളുടെ രോഗിക്ക് സമീപമുണ്ടായിരുന്ന അഞ്ച് ജനപ്രതിനിധികളും പോലീസുകാരും മാധ്യപ്രവര്‍ത്തകരും ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെയും പരാതിയുണ്ടായിരിക്കുന്നത്. ഏകദേശം നാനൂറിലധികം പേര് നിരീക്ഷണത്തിലാകുമെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: