ശ്രീനഗര്‍: കൊറോണ വൈറസിന്റെ മറവില്‍ രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാന്റെ പിന്തുണയോടെ ജമ്മു കശ്മീരിലും മറ്റും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തി വധിക്കേണ്ട ഭീകരരുടെ പട്ടിക സൈന്യം തയ്യാറാക്കി.
അടുത്തിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നായ്കുവിനെ സൈന്യം വധിച്ചിരുന്നു. പുതിയ കമാന്‍ഡര്‍ ഡോ. സൈഫുള്ളയെന്ന ഖാസി ഹൈദര്‍ അടക്കമുള്ള സംഘത്തെ കണ്ടെത്തി വധിക്കാനുള്ള പട്ടികയും സൈന്യം തയ്യാറാക്കി കഴിഞ്ഞിരുന്നു. നിലവില്‍ പത്ത് പേരെ വധിക്കാനാണ് സൈന്യം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മുഹമ്മദ് അഷ്റഫ് ഖാന് എന്ന അഷ്റഫ് മൗലവി, ജുനൈദ് സെഹ്റായ്, മോം അബ്ബാസ് ഷെയ്ക്ക്, സഹിദ് സര്‍ഗര്‍, ഷകൂര്‍, ഫൈസല്‍ ഭായ്, ഷെറാസ് അല്‍ ലോണ്‍, സലീം പാറൈ,ഒവൈസ് മല്ലിക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഭീകരര്‍.
കശ്മീരിലെ അവന്തിപൊരയില്‍ കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് റിയാസ് നായ്കുവിനെ സൈന്യം വധിച്ചത്. പിന്നീട് ഹിസ്ബുളിന്റെ പുതിയ കമാന്‍ഡറായി സൈഫുള്ള ചുമതലയേറ്റശേഷം നായ്കുവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇയാള്‍ പ്രസ്താവന നടത്തിയിരുന്നു. മുന്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി മുതല്‍ തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം അവരെ കണ്ടെത്തി വധിക്കുകയാണ്. നിലവില്‍ 64 കൊടും ഭീകരരെ സൈന്യം ഈ വര്‍ഷം ഇതുവരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: