ന്യൂദല്‍ഹി : മുസ്ലിം ഭീകരവാദത്തിനെതിരെയുള്ള വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്ത്തകന് പാക്കിസ്ഥാനില്‍ നിന്നും വധഭീഷണി. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്ക് നേരെയാണ് ഭീഷണിപ്പെടുത്തല്‍. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളെ ലൗവ് ജിഹാദെന്ന പേരില്‍ മത പരിവര്‍ത്തനം നടത്തുന്നതായും, മുസ്ലിം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നുമാണ് സുധീര്‍ ചൗധരി അറിയിച്ചത്.
സീ ന്യൂസിലെ പ്രമുഖ ഷോയായ ഡിഎന്‍എയിലൂടെയാണ് സുധീര്‍ ചൗധരി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് വാട്സ്ആപ്പ് കോള്‍ വഴിയാണ് പാക്കിസ്ഥാനില്‍ നിന്നും വധഭീഷണി മുഴക്കിയത്. ജമ്മുകാശ്മീരിലെ സെമീന്‍ ജിഹാദ്, കേരളത്തിലെ ലവ് ജിഹാദ് എന്നിവയെ കുറിച്ചുള്ള സുധീര്‍ ചൗധരിയുടെ വെളിപ്പെടുത്തലാണ് ഫോണ്‍ കോളിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
സുധീര്‍ ചൗധരിയുടെ താമസ സ്ഥലവും ഓഫീസും അറിയാമെന്നും അജ്ഞാത വ്യക്തി പറഞ്ഞു. വധഭീഷണിയെ സംബന്ധിച്ച് ദല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവയ്ക്കും ഗൗതമ ബുദ്ധ നഗര്‍ പോലീസ് കമ്മിഷണര്‍ അലോക് സിങ്ങിനും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഇസ്ലാം മതത്തെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് സിപിഐ യുവജന സംഘടനയായ എഐവൈ എഫ് പരാതി നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അദ്ദേഹത്തിനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: