കൊച്ചി : ദല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലേക്ക് എത്തുന്നവരില്‍ നിരവധി പേര്‍ക്ക് കൊറോണ വൈറസ് രോഗ ലക്ഷണമുള്ളതായി സൂചന. ദല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ വരാനിരിക്കേയാണ് മന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ആലുവയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നാളെ ദല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ എറണാകുളത്തേയ്ക്കുള്ള 400 ഓളം ആളുകളാണ് ഇതിലുള്ളത്. ഇതില്‍ 286 പേരുമായി സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇവരില്‍ നിരവധി ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ട്രെയിന്‍ യാത്രക്കാരില്‍ 27 പേരോളം ഗര്‍ഭിണികളാണ്. എറണാകുളത്ത് ഇറങ്ങുന്ന യാത്രക്കാരില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റും. പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കും. യാത്രക്കാരുമായി മാധ്യമ പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തില്‍ വന്നാല്‍ മാധ്യമ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം യാത്രക്കാരില്‍ ഇത്രയും പേര്‍ക്ക് രോഗലക്ഷണം പ്രകടിപ്പിക്കുന്നത് ജില്ലയെ വന്‍ ആശങ്കയിലാഴ്ത്തും. ഇത്രയും ആളുകള്‍ക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ താമസിക്കുന്നത് ഉള്‍പ്പടെയുള്ളവ ജില്ലാ ഭരണകൂടത്തിന് വന്‍ വെല്ലുവിളിയാണ്. ഇതില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരേയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: