കൊച്ചി : സംസ്ഥാനത്തിന്റെ ഭരണത്തലവന് ഗവര്‍ണറായിരിക്കേ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ സ്പ്രിംങ്ക്ളര്‍ കരാറില്‍ ഏര്‍പ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കരാറില്‍ ഏര്‍പ്പെട്ടത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട് ഹര്‍ജിയാണ് ഫയല്‍ ചെയതത്. കേസ് വിശദമായ വാദത്തിനായി കോടതി പരിഗണിച്ചു.
പൊതുതാല്പര്യ പ്രകാരം ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി എന്നിവര്‍ക്കെതിരെ അഡ്വ. കൃഷ്ണ പ്രസാദാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗവര്‍ണറിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥനായ ഐടി സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഇത് നിയമ വിരുദ്ധമാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 299 പ്രകാരം സംസ്ഥാനത്ത് കരാറില്‍ ഏര്‍പ്പെടാന്‍ അധികാരമുള്ളത് ഗവര്‍ണര്‍ക്കും അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിക്കുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഇതിന് അധികാരം പ്രസിഡന്റിനാണ്. അങ്ങനെയിരിക്കേ സംസ്ഥാനത്ത് ഉണ്ടായത് ഭരണഘടനാ ലംഘനമാണ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
1872ലെ കോണ്‍ട്രാക്ട് ആക്ടിലെ 11 പ്രകാരം നിയമപ്രകാരം കരാറില്‍ ഏര്‍പ്പെടേണ്ട ഒരു കക്ഷി അല്ല അതില്‍ ഉള്‍പ്പെട്ടതെങ്കില്‍ ആ കരാര്‍ നിലനില്‍ക്കുമോയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നുണ്ട്. നിയമ വ്യവസ്ഥകള്‍ പാലിക്കാതെ കേരളത്തിലെ കോവിഡ് രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ നിയമ സാധുതയുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ 18ന് ഹൈക്കോടതി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: