കൊയിലാണ്ടി: കോവിഡ് 19 രോഗ കാലത്ത് കൊയിലാണ്ടിയില്‍ സേവന രംഗത്ത് നിറസാന്നിധ്യമാവുകയാണ് വിയ്യൂര്‍ സനാതന സേവാസമിതി. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ മാസ്കുകള്‍ നല്‍കിയാണ് കോവിഡ് കാലത്തെ സേവനപ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത്. പിന്നീട് രണ്ട് തവണ കൂടി മാസ്കുകള്‍ ആശുപത്രിയില്‍ എത്തിച്ച് നല്കാന് സനാതനയുടെ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
കൊയിലാണ്ടി നഗരത്തിലെ അശരണര്‍, വഴിയോരങ്ങളില്‍ കുടുങ്ങി പോയവര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി ഉച്ചനേരത്ത് കൊയിലാണ്ടിയില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്കെല്ലാം പൊതിച്ചോറും കുടിവെള്ളവും എത്തിച്ച് നല്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയും അന്‍പത് ദിവസം തുടര്‍ച്ചയായി വിതരണം നടത്തുകയും ചെയ്തു. അന്‍പതാം ദിവസം നടന്ന പൊതിച്ചോര്‍, കുടിവെള്ള വിതരണത്തിലും കൊയിലാണ്ടിയിലെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍ മാര്‍ക്കുമുള്ള പച്ചക്കറിക്കിറ്റ് വിതരണത്തിലും ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന് പങ്കാളിയായി. വീടുകളില്‍ നിന്ന് സമാഹരിക്കുന്ന പൊതിച്ചോറുകളാണ് കൊയിലാണ്ടി നഗരത്തില്‍ വിതരണം ചെയ്യുന്നത്.
കലാഭവന്‍ സരിഗ, മധുസൂദനന് ഭരതാഞ്ജലി, കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ അഡ്വ. വി. സത്യന്, നഗരസഭ കൗണ്‍സിലര്‍ കെ.വി. സുരേഷ്, മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍, പി.എന്‍. ദിനേശ്, വി.കെ. ജയന്, ടി. റെനീഷ്, പി.ടി. ശ്രീലേഷ്, വായനാരി വിനോദ്, ടി.കെ. പത്മനാഭന്, വി.കെ. മുകുന്ദന്, എം. മോഹനന്, എ.പി. രാമചന്ദ്രന്, വി.കെ. ഷാജി, ഒ. മാധവന്, ഉണ്ണികൃഷ്ണന് മുത്താമ്പി, പി. വിശ്വനാഥന്, ഡോ. സുമിത തുടങ്ങി ഒട്ടനവധി ആളുകള്‍ വിവിധ ദിവസങ്ങളില്‍ പങ്കാളികളായി.
പ്രവര്‍ത്തനങ്ങള്‍ക്ക് പി.വി. സംജിത് ലാല്‍, അഭിലാഷ് വിയ്യൂര്‍, അഖില്‍ ചന്ദ്രന്, അമല്ഗിത്ത്, പി.കെ. രാഹുല്‍, പ്രജീഷ്, ലിജില്‍, നിഷാദ്, ടി.കെ. അബിദേഷ്, സി.ടി. ബിജീഷ്, ബഗീഷ്, സബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: