തിരുവനന്തപുരം: എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്ന് പണം വാങ്ങുന്നതിനാല്‍ ദോഹയില്‍നിന്ന് വിമാനം പറത്താന്‍ അനുമതി നിഷേധിച്ചു എന്നിവാര്ത്തയക്ക് അല്പായുസ്. 181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
പുലര്‍ച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്. യാത്രക്കാരില്‍ 72 സ്ത്രീകള്‍ 87 പുരുഷന്മാര് പത്തു വയസിനു താഴെയുള്ള 22 കുട്ടികള്‍ എന്നിവരുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ പോയ 80 പേരില്‍ 39 ഗര്‍ഭിണികള്‍ 2 മുതിര്‍ന്ന പൗരന്മാര് 18 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. തമിഴ്നാട് സ്വദേശികളായ 18 പേരെ അങ്ങോട്ടെത്തിച്ചു. 81 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കു അയച്ചു.
ഇതില്‍ രണ്ട് പേര് മസ്കറ്റ് ഹോട്ടലില്‍ പെയ്ഡ് ക്വാറന്റൈനിലാണ്. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പര്‍ക്കമുണ്ടായ ഒരു യാത്രക്കാരനെയും ഒരു പൂര്‍ണ ഗര്‍ഭിണിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്താവളത്തില്‍വച്ചുതന്നെ യാത്രക്കാര്‍ക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആര്‍ക്കും രോഗലക്ഷണങ്ങളില്ല. വിവിധജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആര്.ടി .സി. ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: