കുവൈറ്റ് സിറ്റി – കൊറോണബാധയേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളിയുള്‍പ്പെടെ 7 പേരാണ് ഇന്ന് കുവൈറ്റില്‍ മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 82 ആയി.
ചികത്സയിലായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി അക്കളത്ത് അബ്ദുല്‍ ഗഫൂറാണ് മരിച്ച മലയാളി. 32 കാരനായ അ്ബ്ദുല്‍ ഗഫൂര്‍ 4 ദിവസമായി ചികത്സയില്‍ ആയിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കുവൈത്തില്‍ ഖബറടക്കും. 233 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 751 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരിച്ചതോടെ കുവൈത്തിലെ രോഗ ബാധിതരുടെ എണ്ണം 11,028ആയി.. ഇവരില്‍ 3909 പേര് ഇന്ത്യാക്കാരാണു.
ജലീബ്, ഫര്‍വാനിയ മേഖലകളിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗ ബാധ കണ്ടെത്തിയത്. സാമൂഹിക അകലം കര്‍ശനമായും പാലിക്കണമെന്നും, ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് നിര്‍ദേശിച്ചു.
അതേ സമയം ഇന്ന് 162 പേരാണു രോഗ മുക്തരായത്. ഇതോടെ രോഗം ഭേതമായ വരുടെ എണ്ണം 3323 ആയി. നിലവില്‍ 7683 പേരാണു ചികത്സയില്‍ ഉള്ളത്. ഇവരില്‍ 169പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും അതില്‍ 92 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: