കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജാറാം പരിപാടി ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് സ്നിഷി.കെ.വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ്, ആര്‍എംഒ ഡോ.ഗണേഷ്, ജെപിഎച്ച്എന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അഞ്ചു.സി.തോമസ്, ഡോ.ജനര്‍ദന നായിക്, ഹെഡ് നഴ്സ് മിനി ജോസഫ്, സൗദാമിനി, സന്ദീപ് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: കഴിഞ്ഞ രണ്ടു മാസക്കാലമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റു ആരോഗ്യ പ്രവര്‍ത്തനങ്ങളിലും ഊണും ഉറക്കവും ഉപേക്ഷിച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രി നഴ്സുമാരെ അനുമോദിക്കുവാനും ആദരിക്കുവാനുമായി നീലേശ്വരം നഗരസഭാ സംഘം താലൂക്ക് ആശുപത്രിയിലെത്തി. നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി. ജയരാജന് നഴ്സുമാരെ റോസാപ്പൂക്കള്‍ നല്കി ആദരിച്ച. വൈസ് ചെയര്‍പേഴ്സണ്‍ വി.ഗൗരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് നഴ്സ് കെ.വി. ശ്രീലത, പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ. പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നടന്ന നഴ്സ സ് ദിനാചരണത്തില്‍ ഡിഎന്‍ ഒ ഇന്‍ചാര്‍ജ് എം.രജനി അധ്യക്ഷയായി. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ഏ. വി.രാമദാസ് നഴ്സസ് ദിനസന്ദേശം നല്കി. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് വേണ്ടി ഡോ. പി.വിനോദ്കുമാര്‍, ഡോ.ഷക്കീ ല്അന്വര്, ഡോ.കെ.രമ്യ, എന്നിവര്‍ നഴ്സുമാരെ ആദരിച്ചു. ചടങ്ങില്‍ ജില്ലാശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ്, നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈബികളളാര്, കെ.വി.ബിന്ദുമോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: