തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഈ മാസം 17ന് ലോക്ഡൗണ്‍ അവസാനിച്ചശേഷം മദ്യ വില്‍പ്പന പുനരാരംഭിക്കാനാണ് തീരുമാനിച്ചിമരിക്കുന്നത്. അന്ന് മുതല്‍ ഈ പുതിയ നിരക്ക് പ്രാബല്യത്തിലാകും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സും പുറത്തിറക്കും.
പത്ത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടും. അതേസമയം കൊറോണ വൈറസ് ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ മദ്യവില്പ്പനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം. മദ്യ വില്‍പ്പന പുനരാരംഭിച്ച മറ്റ് സംസ്ഥാനങ്ങളിലുുണ്ടായ തിക്കും തിരക്കും കണക്കിലെടുത്താണ് ഈ നടപടി.
ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്കാന് അനുമതി നല്കാന് സര്‍ക്കാരില്‍ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് മദ്യവില്പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്പന തുടരും.
ബെവ്കോ മദ്യം വില്‍ക്കുന്ന അതേ നിരക്കില്‍ വേണം ബാറുകളിലും മദ്യവില്പന നടത്താന്‍. ബാറുകളുടെ കൗണ്ടറുകളിലും ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: