ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മലയാളി വനിതാ ഡോക്ടര്‍ സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ചു. ഡോ.പൂര്‍ണിമ നായര്‍(55) ആണ് മരിച്ചത്. ഇവര്‍ ബിഷപ് ഓക്ക്‌ളന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു.
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പൂര്‍ണിമ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനായ ശ്ലോക് ബാലുപുരിയാണ് പൂര്‍ണിമയുടെ ഭര്‍ത്താവ്. സംസ്കാരം നാളെ ബ്രിട്ടനില്‍ നടക്കും.
നിലവില്‍ ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: