നെടുങ്കണ്ടം: മാവടി നാല്പതേക്കറില് ഗൃഹനാഥന്റെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് കോട്ടയം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന. സ്ഥലത്ത് നിന്ന് ദ്രവിച്ച ചാക്കിന്റെ അവശിഷ്ടം കണ്ടെത്തി. മൃതദേഹം ചാക്കിനുള്ളില്‍ കയറ്റി കത്തിച്ചതാണോ എന്നും സംശയം. സ്ഥലത്തെ മണ്ണ്, അസ്ഥികൂടം കെട്ടിയിട്ടിരുന്ന മരത്തിന്റെ ചുവട് ഭാഗം തൊലി എന്നിവ പരിശോധിച്ചു. പോലീസ് സര്ജന് ജെയിംസ് കുട്ടിയാണ് സ്ഥലം പരിശോധിച്ചത്. മാവടിയില്‍ നിന്നും കാണാതായ ഗൃഹനാഥന്റെ വീട്ടിലും പോലീസ് സംഘം സര്‍ജനെ എത്തിച്ച് പരിശോധന നടത്തി.
കാണാതായ ഗൃഹനാഥന്റ ചിത്രങ്ങള്‍ പരിശോധിച്ചു. ഗൃഹനാഥന്റെ പല്ലുകളുടെ അകലം, പല്ലിന്റെ ഘടന വ്യത്യാസം, ഉയരം എന്നിവ ബന്ധുക്കളില്‍ നിന്ന് ശേഖരിച്ചു. അസ്ഥികൂടത്തില്‍ നിന്നും ഒരു വെയ്പ് പല്ല് പൊലീസിനു ലഭിച്ചിരുന്നു. ഈ പല്ല് കഴിഞ്ഞ വര്‍ഷം ഗൃഹനാഥന് നെടുങ്കണ്ടത്തെ സ്വകാര്യ ദന്താശുപത്രിയില്‍ നിന്നും പല്ല് വെച്ചതാണെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
സ്വകാര്യ ദന്താശുപത്രിയില്‍ മാറ്റി സ്ഥാപിച്ച് പല്ലിന്റെ ചികിത്സ രേഖകള്‍ പോലീസ് സര്ജന് പരിശോധിച്ച് വരികയാണ്. 40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണിതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം കാണാതായ മാവടി സ്വദേശിയുടെ അസ്ഥികൂടമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: