Categories: Ernakulam

സർക്കാർ ക്വാറന്റൈൻ പ്രവാസികൾക്ക് മാത്രം; വീടുകളില്‍ സൗകര്യമില്ലാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നെട്ടോട്ടത്തില്‍

ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവരെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതാണ് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് ദുരിതമാകുന്നത്.

Published by

ആലുവ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരില്‍ വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് ദുരിതകാലം. ത്രിതല സമിതികളോ ജില്ലാ ഭരണകൂടമോ ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കാത്തതാണ് വിനയാകുന്നത്.

പ്രവാസികള്‍ക്ക് ജില്ലാ ഭരണകൂടം ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവരെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതാണ് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് ദുരിതമാകുന്നത്.

ഒന്നോ രണ്ടോ മുറികള്‍ മാത്രമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കാണ് പ്രശ്‌നം. കൊറോണ ഹോട്ട് സ്‌പോട്ടായ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി നിരവധി മലയാളികളുണ്ട്. ജോലിക്കായി എത്തിയവര്‍ക്ക് പുറമെ അതിന്റെ ഇരട്ടിയിലേറെ ആളുകള്‍ പഠനാവശ്യത്തിനായി പോയവരാണ്. 

ഇവരെല്ലാം നാട്ടിലെത്താനാകാതെ വിഷമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയാണ് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അനുമതി നേടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക