തിരുവനന്തപുരം: കൊറോണയില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന് വിലക്ക് നേരിട്ടിട്ടും വീണ്ടും സമൂഹത്തില്‍ നുണ പരത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഡല്‍ഹി, ഗള്‍ഫ് ബ്യൂറോകളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുന്നത്. മുന്‍ സിപിഎം എംഎല്‍എയായ പി രാഘവന്റെ മകനും ഗള്‍ഫ് ലേഖകനുമായ അരുണ്‍ കുമാറാണ് ഇന്ത്യയുടെ ചരിത്രദൗത്യത്തിനെതിരെ വ്യാജവാര്‍ത്തയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രവാസികളെ പണം വാങ്ങിയാണ് ഇന്ത്യയിലെത്തിക്കുന്നത് എന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ഒരു സര്‍വ്വീസിന് ഖത്തര്‍ അനുമതി നിഷേധിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ നല്കിയ വ്യാജവാര്‍ത്ത. ഇതിന് പിന്നാലെ വന്ദേ ഭാരതിനുള്ള ഇളവുകള്‍ ഖത്തര്‍ പിന്‍വലിച്ചെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറില്‍നിന്നുള്ള ചില യാത്രക്കാര്‍ക്ക് നിയമപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് അനുമതി ലഭിക്കാതിരുന്നത്. ഇതേ ദിവസം ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ ഉള്‍പ്പെടെ 30 സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് 10ന് ദേഹ വിമാനത്താവളത്തില്‍ നിന്നും പറന്നുപൊങ്ങാന്‍ അനുമതി തേടിയത് 90 വിമാനങ്ങളാണ്. എന്നാല്‍, 60 വിമാനങ്ങള്‍ക്ക് മാത്രമാണ് പറക്കാന്‍ ഖത്തര്‍ അനുമതി നല്‍കിയത്. സങ്കേതിക കാരണങ്ങളാല്‍ 30 വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടീഷ്, ശ്രീലങ്കന്‍, മലേഷ്യ, ഇറ്റലി എന്നിവയുടെ വിമാനങ്ങളും പറന്നുപൊങ്ങാന്‍ ഖത്തര്‍ അനുമതി നല്‍കിയിരുന്നല്ല. എന്നാല്‍, ഇത് മറച്ചുവെച്ചാണ് സിപിഎം പ്രവര്‍ത്തകനായ ഏഷ്യാനെറ്റിലെ അരുണ്‍ കുമാര്‍ വ്യാജവാര്‍ത്ത നല്‍കിയത്. ഇക്കാര്യം ഖത്തര്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ വെബ്സെറ്റില്‍ ക്യത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതോടെ കേന്ദ്രം കൂടുതല്‍ പണം വാങ്ങി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വ്വിസ് റദ്ദാക്കിയതെന്ന വ്യാജ വാര്ത്തഏഷ്യാനെറ്റ് ന്യൂസ് പിന്‍വലിച്ചിരുന്നു. വെബ്സൈറ്റില്‍ നിന്ന് അടക്കം ഇതിന്റെ ലിങ്കുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ചില മാധ്യമങ്ങള്‍ അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കിയെന്ന ഇന്ത്യന്‍ എംബസിയുടെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെയാണ് വാര്‍ത്ത ഓണ്‍ലൈനില്‍ നിന്ന് പിന്‍വലിച്ചത്.
ഖത്തര്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ വിശദീകരണം നല്‍കിയെന്നായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയത്. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിടുന്നു. രണ്ട് ലക്ഷത്തോളം പ്രവാസികള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയിലുള്ളതെന്ന് വന്ദേ ഭാരത് മിഷന് ആരംഭിക്കുന്നതിന് മുന്‍പ് ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചതോടെ ഈ വാര്‍ത്തയും പൊളിഞ്ഞിരുന്നു.
ഖത്തര്‍ വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ ചാനല്‍ വൈറസുകള്‍: വി. മുരളീധരന്
തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ വിമാനം ഖത്തര്‍ അധികൃതര്‍ തടഞ്ഞെന്ന മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയ്ക്കെതിരെ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ രൂക്ഷ വിമര്‍ശനം. നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് ഇതുസംബന്ധിച്ച് നടത്തുന്നത്. നുണ പ്രചാരണം തൊഴിലാക്കിയിരിക്കുന്ന ചിലരുണ്ട്. ചില മാധ്യമ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമമെന്ന് അവകാശപ്പെടുന്നവര്‍ വരെ ഇതിന് പിന്നിലുണ്ട്. ഗള്‍ഫിലെ വാര്‍ത്ത നല്കുന്ന ഒരു മാധ്യമ പ്രവര്ത്തകന് നാട്ടിലിരുന്നാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നത്. ഇയാള്‍ നാട്ടിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകരോട് വെളിപ്പെടുത്തണം. ഇത്തരം വൈറസുകളെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു, വി മുരളീധരന് പറഞ്ഞു.
പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കൊറോണ വൈറസിനേക്കാള്‍ മാരകമായ വൈറസുകളെ പടര്‍ത്താനാണ് ചില ആളുകള്‍ ശ്രമിക്കുന്നത്. കുവൈറ്റില്‍ ഇന്ത്യയുടെ വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചില്ലെന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് കുവൈറ്റില്‍ നിന്നുള്ള സര്‍വീസ് നടന്നു. കുപ്രചരണം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ എന്നിട്ടും തയാറായില്ല.
ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വീസ് സംബന്ധിച്ചായിരുന്നു അടുത്ത പ്രചാരണം. ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഇന്ത്യയുടെ സര്‍വീസെന്നായിരുന്നു ചാനല്‍ വാര്‍ത്തകള്‍. എന്നാല്‍ ഇന്ന് ഖത്തറില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തും. വാര്‍ത്തകള്‍ വ്യാജമെന്നതിന് മറ്റു തെളിവുകളെന്തിന്, വി. മുരളീധരന് ചോദിച്ചു.
അടുത്തയാഴ്ച കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കാന്‍ തീരുമാനിച്ചതായും മുരളീധരന് അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി സംസാരിച്ചിരുന്നു. ട്രെയിന്‍ സര്‍വീസും പരിമിതമായ അളവില്‍ വിമാന സര്‍വീസും റഷ്യയിലുണ്ട് എന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്. അതിനാല്‍ തന്നെ വിവിധ പ്രവിശ്യകളിലുള്ള മലയാളികള്‍ക്ക് മോസ്ക്കോവിലെത്താന് സാധിക്കും. മോസ്ക്കോയില്‍ നിന്നുള്ള കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ അടുത്തയാഴ്ച ആരംഭിക്കും. ജപ്പാനിലെ ടോക്കിയോയില്‍ നിന്ന് ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. മലയാളികള്‍ക്ക് ചെന്നൈ സര്‍വീസ് ഉപയോഗിക്കാം. ഓസ്ട്രേലിയയില്‍നിന്നും ഈയാഴ്ച സര്‍വീസ് ആരംഭിക്കുമെന്നും മുരളീധരന് അറിയിച്ചു. മാലദ്വീപ് ദൗത്യം പൂര്‍ത്തിയായ ശേഷം ശ്രീലങ്കയില്‍ നിന്ന് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും വി. മുരളീധരന് ഫേസ്ബുക്ക് ലൈവില്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: