ന്യൂദല്‍ഹി: എല്ലാ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും ലാബുകളും അവരുടെ എല്ലാ ആരോഗ്യവിദഗ്ധരെയും ജീവനക്കാരെയും ഉള്‍പ്പെടുത്തി തുറക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
എല്ലാ രോഗികള്‍ക്കും, കോവിഡ്- കോവിഡ് ഇതര അടിയന്തിര സാഹചര്യങ്ങളില്‍ തടസ്സമില്ലാതെ സേവനങ്ങള്‍ നല്‍കാനും ആശുപത്രികളുടെ ഭാരം ലഘൂകരിക്കാനും ഇത് സഹായകമാവും.
് പൊതുജനാരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിലയേറിയ മനുഷ്യ ജീവനുകള്‍ രക്ഷിക്കുന്നതിനും എല്ലാ ആരോഗ്യ വിദഗ്ധരുടെയും തടസ്സമില്ലാതെയുള്ള നീക്കം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി.
ആരോഗ്യവിദഗ്ധര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍, ശുചികരണ ജീവനക്കാര്‍, ആംബുലന്‍സുകള്‍ എന്നിവയുടെ സുഗമമായ നീക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്ന് കത്തില്‍ എടുത്തുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: