ന്യൂദല്‍ഹി: മറ്റുള്ളവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതിന് ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. ദേശീയ സാങ്കേതികവിദ്യാ ദിനമായ ഇന്ന് പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്
. ” മറ്റുള്ളവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുന്നതിന് സാങ്കേതികവിദ്യയുടെ കരുത്ത് ഉപയോഗപ്പെടുത്തുന്ന മുഴുവനാളുകളെയും ഈ ദേശീയ സാങ്കേതികവിദ്യാ ദിനത്തില്‍ നമ്മുടെ രാഷ്‌ട്രം അഭിവാദ്യം ചെയ്യുന്നു. 1998ലെ ഈ ദിനത്തില്‍ വേറിട്ട നേട്ടമുണ്ടാക്കിയ നമ്മുടെ ശാസ്ത്രജ്ഞരെ നാം സ്മരിക്കുന്നു. അത് ഇന്ത്യാ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ മുഹൂര്‍ത്തമായിരുന്നു”. അദ്ദേഹം പറഞ്ഞു. ആണവ പരീക്ഷം സാധ്യമായത് കരുത്തുറ്റ രാഷ്‌ട്രീയ നേതൃത്വമുണ്ടായിരുന്നതുകൊണ്ടാണ് എന്ന് 1998 മെയ് 11ലെ പൊഖ്റാന്‍ ആണവ പരീക്ഷണത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
” കരുത്തുറ്റ രാഷ്‌ട്രീയ നേതൃത്വത്തിനു വ്യത്യസ്ഥമായി പ്രവര്‍ത്തിക്കാനാകും എന്നുകൂടിയാണ് 1998ലെ പൊഖ്റാന്‍ പരീക്ഷണം തെളിയിച്ചത്. ഇന്ത്യയുടെ ശാസ്ത്രജ്ഞരും അടല്‍ജിയുടെ ശ്രദ്ധേയ നേതൃത്വവും പൊഖ്റാന്‍ പരീക്ഷണത്തിനു നല്‍കിയ സംഭാവനയേക്കുറിച്ച് മന്‍ കീ ബാത്ത് പ്രഭാഷണങ്ങളിലൊന്നില്‍ പറഞ്ഞത് ഇതാണ്”. അദ്ദേഹം പറഞ്ഞു. ” കൊവിഡ് 19ല്‍ നിന്നു ലോകത്തെ മുക്തമാക്കാന്‍ ഇന്ന് സാങ്കേതികവിദ്യ വിവിധതരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ഗവേഷണത്തിലും നവീനാശയങ്ങളിലും മുന്നണിപ്പോരാളികളായ മുഴുവനാളുകളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ആരോഗ്യപൂര്‍ണമായ ഒരു മികച്ച ഭൂമി സൃഷ്ടിക്കുന്നതിനു നമുക്ക് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താം”. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: