തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വ്യക്തത വരുത്തി നടനും എംപിയുമായ സുരേഷ് ഗോപി. അനൗണ്‍സ് ചെയ്തതോ ഇപ്പോള്‍ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും തന്റെ ഈ പുതിയ ലുക്കിന് ഒരു ബന്ധവുമില്ലെന്നു താരം ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പെരുകിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ്യം സുരേഷ് ഗോപി തന്നെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
തന്റെ ഇപ്പോഴത്തെ ലുക്കിന് അനൗണ്‍സ് ചെയ്തതോ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും ബന്ധമില്ല. തന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. താല്ക്കാലികമായ ഈ ഗൈറ്റപ്പ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന തന്റെ 250-ാം സിനിമയുടെ ഫോട്ടോഷൂട്ടിനും ഒപ്പം രാഹുല്‍ എന്ന സംവിധായകന്റെ സിനിമയ്ക്കായും ഉള്ളതാണ്. അതിനു ശേഷം കാവലിലെ ഷേവ് ചെയ്ത ലുക്കിലേക്ക് മാറി ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: