തിരുവനന്തപുരം: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പ്രവാസികളെയും കൊണ്ട് ഇന്ന് പുറപ്പെടാനിരുന്ന വിമാനം(IX – 374) സാങ്കേതിക തകരാര്‍ മൂലമാണ് പറന്നുയരാതിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നുണപ്രചരിപ്പിക്കുന്നത് രാജ്യ വിരുദ്ധ ശക്തികളാണെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍.
ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. നാളെ ഇതേ വിമാനം ഖത്തര്‍ സമയം വൈകിട്ട് നാലര മണിക്ക് പ്രവാസി ഭാരതീയരുമായി തിരുവനന്തപുരത്തേക്ക് പറന്നുയരും. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് റെസ്ക്യൂ മിഷന് ഖത്തര്‍ ഒരു തടസ്സവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വാര്‍ത്തകളുടെ ആയുസ്സ് ഇയ്യാംപാറ്റകളുടേതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യര്‍, നിന്ദ്യവും ഹീനവുമായ നുണ പ്രചരണത്തിനെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസി ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വ്യാജ വാര്‍ത്തകളുടെ ആയുസ്സ് ഇയ്യാംപാറ്റകളുടേതിന് തുല്യമാണ്. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് റെസ്ക്യൂ മിഷന് ഖത്തര്‍ ഒരു തടസ്സവും നിന്നിട്ടില്ല. ഇന്ന് ദോഹയില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരാനിരുന്ന IX – 374 യാത്ര മാറ്റിവെച്ചത് സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് മാത്രമാണ്. നാളെ ഇതേ വിമാനം ഖത്തര്‍ സമയം വൈകിട്ട് നാലര മണിക്ക് പ്രവാസി ഭാരതീയരുമായി തിരുവനന്തപുരത്തേക്ക് പറന്നുയരും.
നിന്ദ്യവും ഹീനവുമായ നുണ പ്രചരണത്തിനെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസി ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ട്. ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന രാജ്യ വിരുദ്ധ ശക്തികളാണ് ഈ നുണപ്രചരണത്തിന് പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: