കൊച്ചി: കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനത്തില് ബാലഗോകുലം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സര്‍ഗോത്സവത്തില്‍ രണ്ടായിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. കുഞ്ഞുണ്ണി മാഷ് അന്ത്യവിശ്രമം കൊള്ളുന്ന അതിയാരത്ത് തറവാട്ടില്‍ സാഹിത്യകാരിയും കുഞ്ഞുണ്ണി മാഷിന്റെ സഹോദരപുത്രിയുമായ ഉഷ കേശവരാജ് ഉദ്ഘാടനം ചെയ്തു.
മാഷിന്റെ കവിതകളെ ആസ്പദമാക്കി ശിശു, ബാല, കിശോര്‍ വിഭാഗങ്ങളില്‍ ആംഗ്യപ്പാട്ട്, ചിത്രരചന, കവിതാരചന തുടങ്ങിയ മത്സരയിനങ്ങളില്‍ പതിനാല് ജില്ലകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത 2358 കുട്ടികളാണ് പങ്കെടുത്തത്. 13ന് വിജയികളെ പ്രഖ്യാപിക്കുമെന്ന് ബാലഗോകുലം ഓണ്‍ലൈന്‍ സര്‍ഗോത്സവം സംഘാടകസമിതി അറിയിച്ചു.
ബാലഗോകുലം ജില്ല സമിതികള്‍ മായാഗോകുലങ്ങള് വഴി സംഘടിപ്പിച്ച കാവ്യാര്‍ച്ചന, കുഞ്ഞുണ്ണി അനുസ്മരണം പരിപാടികളില്‍ വിവിധ ബാലഗോകുലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത വ്യത്യസ്ത പ്രായത്തിലുള്ള നൂറുകണക്കിന് ഗോകുലാംഗങ്ങള്‍ പങ്കെടുത്തു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ഡി. നാരായണശര്‍മ, ബാലസാഹിതീപ്രകാശന് സംസ്ഥാന സംയോജകന്‍ എ. അയ്യപ്പന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: