Categories: Health

മെഡിട്രിന ഹോസ്പിറ്റലിലെ നേഴ്സുമാര്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാസ്കും ഹാന്‍ഡ് സാനിറ്റൈസറും വിതരണം ചെയ്തു

Published by

കൊല്ലം:അന്താരാഷ്‌ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് കൊല്ലം മെഡിട്രിനയിലെ സ്റ്റാഫ്‌ നേഴ്സുമാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഹാന്‍ഡ് സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു. തങ്ങളെ പോലെ തന്നെ ഏത് അത്യാവശ്യഘട്ടത്തിലും കര്‍മനിരതരായി ജോലി നോക്കുന്ന രണ്ട് വിഭാഗങ്ങള്‍ക്കും ഇതിലൂടെ നേഴ്സസ് ദിനത്തില്‍ ആദാരമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നു മെഡിട്രിന ചെയര്‍മാന്‍ ഡോ.എന്‍.പ്രതാപ് കുമാര്‍ പറഞ്ഞു.  

കൊല്ലം കമ്മിഷണര്‍ ഓഫീസ്, കിളിക്കൊല്ലൂര്‍ സ്റ്റേഷന്‍, ഇരവിപുരം സ്റ്റേഷന്‍ എന്നിവിടങ്ങളിലും കൊല്ലം പ്രസ്ക്ലബിലുമാണ് വിതരണം ചെയ്തത്. കമ്മിഷണര്‍ ഓഫീസില്‍ അസിസ്റ്റന്റെ കമ്മിഷണര്‍ പ്രദീപ്കുമാറര്‍, കിളിക്കൊല്ലൂര്‍ സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു സി.ആര്‍, ഇരവിപുരം സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ എന്നിവര്‍ ആശുപത്രി ജീവനക്കാരുടെ പക്കല്‍ നിന്നും മാസ്കും സാനിറ്റൈസറും ഏറ്റുവാങ്ങി. കൊല്ലം പ്രസ് ക്ലബിന് വേണ്ടി പ്രസ്ക്ലബ് സെക്രട്ടറി  ബിജു, പ്രസിഡന്റ്‌ അജിത്‌ ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

നേഴ്സിങ്ങ് സൂപ്രണ്ട് ഗോമാതിക്കുട്ടിയമ്മ, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ നേഴ്സ് സരീഷ്, ക്വാളിറ്റി നേഴ്സ് ബിന്‍സി, അഡ്മിന് ഡയറക്ടര്‍ പ്രിന്‍സ്, ഓപ്പറേഷന്‍ മാനേജര്‍ സുനില്‍ കുമാര്‍, പിആര്‍ഒ അനുമോന്‍, സുനില്‍ മറ്റ് നേഴ്സുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. കൂടാതെ ആശുപത്രിയിലെ 25 നേഴ്സുമാര്‍ രക്തദാനവും ചെയ്തു.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: hospital

Recent Posts