തിരുവനന്തപുരം: കുടുംബപരമായ വ്യക്തി വിരോധം തീര്‍ക്കാന്‍ ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ പ്രതികരിച്ചതിനു പരാതി നല്‍കിയ വിഷയത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പ്രിയ ഇളവള്ളി മഠത്തിനും ഭര്‍ത്താവ് അഫ്‌സനുമെതിരേ വീണ്ടും ഭാരതീയ വിചാര കേന്ദ്രം മധ്യമേഖല സംഘടന സെക്രട്ടറി ഷാജി വരവൂര്‍ രംഗത്ത്. ഷാജി വരവൂരിനെതിരേയാണ് പ്രിയയും ഭര്‍ത്താവും മാനഹാനി കാട്ടി പരാതി നല്‍കിയത്. എന്നാല്‍, അമ്പലത്തില്‍ 100 പേര്‍ ഒത്തു കൂടി എന്നത് തെളിയിക്കാത്തിടത്തോളം പ്രിയ ചീഫ് ആയിരിക്കുന്ന മാധ്യമം കൊടുത്തത് വ്യാജ വാര്‍ത്തയാണ്. അതില്‍ മാനഹാനി നേരിട്ട ക്ഷേത്ര നടത്തിപ്പുകാരോട് പ്രിയയും അഫ്‌സലുമാണ് മാപ്പ് പറയേണ്ടതെന്ന തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ പോസ്റ്റുകള്‍ക്ക് തന്തയുണ്ട് ഷാജി വരവൂര്‍ എന്ന തന്ത. അതിന്റെ പേരില്‍ ഉണ്ടാവുന്ന എന്ത് വിഷയത്തിലും എനിക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടറും തൃശൂര്‍ ബ്യൂറോ ചീഫുമായ പ്രിയ ഇളവള്ളി മഠമാണ് തന്റെ കുടുംബപരമായ വ്യക്തിവിരോധം തീര്‍ക്കാൻ പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനെതിരെ വ്യാജവാര്‍ത്ത നല്‍കിയത്. എരുമപ്പെട്ടിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയെന്നും ഇതില്‍ നൂറു പേര്‍ പങ്കെടുത്തെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത നല്‍കിയത്. പ്രിയ ഇളവള്ളി മഠത്തിന്റെ കുടുംബക്ഷേത്രമായിരുന്ന ഈ അമ്പലം. എന്നാല്‍ കാലാന്തരത്തില്‍ നിത്യപൂജ പോലും നടത്താന്‍ കഴിയാതെ വന്നതോടെ അമ്പലം ക്ഷേത്രസംരക്ഷണ സമിതിക്ക് കൈമാറി. തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വമാണ് ക്ഷേത്രം ഏറ്റെടുത്ത് പുതുജീവന്‍ നല്‍കിയത്. ഇതിനെതിരെ ഏഷ്യാനെറ്റ് ലേഖികയും ഭര്‍ത്താവ് അഫ്സല്‍ മുഹമ്മദും കുടുംബവും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍, വാര്‍ത്ത നിഷേധിച്ച് ക്ഷേത്ര ഭാരവാഹികള്‍ രംഗത്തു വന്നിരുന്നു. ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നില്ലെന്നും അവിടെ പൂജാരിയടക്കം ഭാരവാഹികളായ അഞ്ചു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹിന്ദു ധര്‍മ്മത്തിനും ക്ഷേത്രത്തിനോടുള്ള വിരോധവും തീര്‍ക്കാന്‍ സത്യമല്ലാത്ത വാര്‍ത്ത മാധ്യമ പ്രവര്‍ത്തക നല്‍കുകയായിരുന്നെന്നും നാട്ടുകാരും ക്ഷേത്ര സംരക്ഷണ സമിതിയും വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ലേഖിക പ്രിയ ഇളവള്ളി മഠവും, ഭര്‍ത്താവ് അഫ്‌സലും ചേര്‍ന്ന് ക്ഷേത്രത്തിനെതിരെ തെറ്റായ വാര്‍ത്ത കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരിക്കുന്നത്. മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ഷാജി ഫേസ്ബുക്കില്‍ കുറിച്ചത്. പത്ര സ്വാതന്ത്ര്യമെന്നാല്‍ നുണ പ്രചരണമല്ല. ക്ഷേത്രത്തേയും ഭക്തജനങ്ങളേയും അവഹേളിച്ച പ്രിയ ഇളവള്ളി മഠവും, ഭര്‍ത്താവ് അഫ്‌സലും ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും ഷാജി ആവശ്യപ്പെട്ടു. ഇതിനെതിരേയാണ് പ്രിയയും ഭര്‍ത്താവും മാനഹാനിക്ക് പരാതി നല്‍കിയത്. ഈ പരാതിക്കെതിരേയാണ് വീണ്ടും ഷാജി പ്രതികരണവുമായി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം- ഏഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തക പ്രിയ ഇളവള്ളി മഠത്തേയും അഫസല്‍ എന്ന അവരുടെ ഭര്‍ത്താവിനേയും വസ്തുതകള്‍ കാട്ടി ഒന്ന് വിമര്‍ശിച്ചപ്പോള്‍ പോലീസില്‍ പരാതി. ഏന്തിനാണ് പരാതി എന്നല്ലെ അവര്‍ക്ക് നേരിട്ട മാനഹാനിക്ക്. അപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമേ അതൊക്കെ ഉള്ളൂ അല്ലെ, ഏഷ്യാനെറ്റിന്റെ വാര്‍ത്തകളിലും ആക്ഷേപ ഹാസ്യ പരിപാടികളിലും ആക്ഷേപിക്ക പെടുന്നവര്‍ക്കും അവഹേളിക്കപെടുന്നവര്‍ക്കും ഒന്നും മാനവും ഹാനിയും ഇല്ലേ ഒരു പത്ര പ്രവര്‍ത്തക എന്ന നിലയില്‍ നിങ്ങള്‍ക്കതാവാമെങ്കില്‍ ഒരു എഴുത്ത് കാരനായ എനിക്ക് നിങ്ങളെയും വിമര്‍ശിക്കാം ആക്ഷേപിക്കാം,
എന്താ ഗൗരി ലങ്കേഷിനും, മുരുകനും മാത്രം മതിയോ എഴുതാനുള്ള സ്വാതന്ത്ര്യം ഷാജി വരവൂര്‍ എന്ന എഴുത്ത് കാരനും അതൊന്നും വേണ്ടേ.
പലരും എന്നോട് ചോദിക്കുമായിരുന്നു എന്തെഴുതുമ്പോളും അതിനടിയില്‍ ഏന്തിനാ ഷാജി വരവൂര്‍ എന്ന് എഴുതുന്നത് എന്ന്, എന്താ സെല്‍ഫ് പ്രമോഷന്‍ ആണൊ എന്ന്…അല്ല എന്റെ പോസ്റ്റുകള്‍ക്ക് തന്തയുണ്ട് ഷാജി വരവൂര്‍ എന്ന തന്ത. അതിന്റെ പേരില്‍ ഉണ്ടാവുന്ന എന്ത് വിഷയത്തിലും എനിക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ട്. അത് ഈ വിഷയത്തിലും.
അമ്പലത്തില്‍ 100 പേര്‍ ഒത്തു കൂടി എന്നത് തെളിയിക്കാത്തിടത്തോളം പ്രിയ ചീഫ് ആയിരിക്കുന്ന മാധ്യമം കൊടുത്തത് വ്യാജ വാര്‍ത്തയാണ് അതില്‍ മാനഹാനി നേരിട്ട ക്ഷേത്ര നടത്തിപ്പുകാരോട് പ്രിയ അഫ്‌സലാണ് മാപ്പ് പറയേണ്ടത് ഞാന്‍ എന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: