ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍ ബിസിനസ് ഭീമന്‍ ആപ്പിളും ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്നായ 20% ആണ് ഇന്ത്യയിലേക്ക് മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓട്ടോമൊബൈല്‍, ഇലക്ട്രോണിക് രംഗത്തെ പ്രമുഖ കമ്പനികള്‍ ചൈന വിടുന്നതായി നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിലെ ഭൂരിപക്ഷം കമ്പനികളും ഉത്തര്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കാനുള്ള താത്പര്യമാണ് പ്രകടിപ്പിച്ചത്. ഇതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെയും ഇലക്ട്രോണിക് വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ആപ്പിളിന്റെ എക്സിക്യൂട്ടീവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.ആപ്പിളിന്റെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നു കൂടിയാണ് ഇന്ത്. ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ വാണിജ്യ രംഗത്ത് വന്‍കുതിച്ചു ചാട്ടം ഉണ്ടാകുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. ആകെ 48,000 കോടി രൂപയുടെ ഉത്പാദന പ്രോത്സാഹന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചത്. ഇതേത്തുടര്‍ന്ന് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ്, ലാവ തുടങ്ങിയവരും ഇന്ത്യയിലേക്ക് എത്താനുള്ള താത്പര്യം മുന്നോട്ടു വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: