ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളിൽ ആരെയും സ്വന്തം നാട്ടിലേക്ക് നടന്നു പോകാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കർശന നിർദേശം നൽകി. ഇത്തരം ആൾക്കാരെ കണ്ടാൽ ഉടൻ അവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
റെയില്‍പ്പാളത്തിലൂടെയും റോഡിലൂടെയും ആരെയും നടന്നു പോകാന്‍ അനുവദിക്കരുത്. ഇങ്ങനെ ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടാല്‍ അവരെ ഉടന്‍ തന്നെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും. ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടി സൗകര്യവും ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കുകളിലൂടെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടിനും തിങ്കളാഴ്ച രാവിലെ എട്ടിനും ഇടയില്‍ പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ഖരക്പുര് ഭഗ്കര്‍ വിഭാഗം ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 40 കിലോ മീറ്ററായി കുറച്ചിരുന്നു.
കര്‍ശന ജാഗ്രതയോടെ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: