മുംബൈ: മുംബൈ അടക്കം മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ കോവിഡ് വ്യാപനം വന്‍തോതില്‍ ഉയരുന്നതിനാല്‍ കര്‍ശന ലോക്ക്ഡൗണിലാണ് മഹാരാഷ്ട്ര. ഇതിനിടെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കറങ്ങാനിറങ്ങിയത് നടിയും മോഡലുമായ പീനം പാണ്ഡെയേയും സുഹൃത്തിനേയും പോലീസ് കാണുന്നത്. രാത്രിയില്‍ അനാവശ്യമായി കാറില്‍ കറങ്ങിയ ഇവരോട് പോലീസ് ചോദിച്ചപ്പോള്‍ ബോറടി മാറ്റാന്‍ ഇറങ്ങിയതെന്ന് മറുപടി. ഉടന്‍തന്നെ പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. സാം അഹമ്മദ് ബോംബെ എന്ന് പേരുള്ള സുഹൃത്തായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ ഐപിസി 269, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദുരന്തനിവാരണ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നയായി നടക്കും എന്ന് പറഞ്ഞാണ് പൂനം 2011 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ടീം ലോകകപ്പ് നേടിയെങ്കിലും പൂനം വാക്കുമാറ്റി. ഞാനൊരു ന്യൂ ജനറേഷന് പെണ്‍കുട്ടിയാണ്. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന മോഡലും നടിയുമാണ് എന്നാണ് പൂനം പാണ്ഡെ ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറുകയും അര്‍ദ്ധ നഗ്നയായി നടക്കുകയും ചെയ്തതിന് പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ മിരാ റോഡില്‍ വെച്ചാണ് പൂനം പാണ്ഡെയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് സ്റ്റേഷനില്‍ എത്തിച്ച ശേഷം താക്കീത് നല്കി നടിയെ വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: