ന്യൂദല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം കുടുതല്‍ ശ്രദ്ധ നല്‍കുന്നത് മുതലെടുക്കാന്‍ കശ്മീരില്‍ അക്രമണത്തിന് പദ്ധതിയിമട്ട് പാക് ഭീകരര്‍. കശ്മീര്‍ തന്ത്ര പ്രധാന സ്ഥലങ്ങളില്‍ ബോംബ് ആക്രമണത്തിന് പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ ഇ മുഹമ്മദ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് കശ്മീരില്‍ സൈന്യം സുരക്ഷ കര്‍ശ്ശമാക്കി. അതിര്‍ത്തിയിലെ ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ബോംബ് സ്ക്വാഡിനേയും രംഗത്ത് ഇറക്കി. പുല്‍വാമയില്‍ സംഭവിച്ച പോലെയൊരു ചാവേര്‍ ആക്രമണത്തിനാണ് പദ്ധതിയിടുന്നതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖകളിലും മറ്റും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് റിയാസ് നായ്കുവിനെ സൈന്യം വധിച്ചിരുന്നു. ഇതിനെ സൈന്യം ഗൗരവമായാണ് കാണുന്നത്. റിയാസ് നായ്കുവിന്റെ സ്ഥാനത്തേക്ക് ഹിസ്ബുള്‍ മുജാഹിദീന്‍ പുതിയ കമാന്‍ഡറായി ഗാസി ഹൈദര്‍ എന്നറിയപ്പെടുന്ന സൈഫുള്ള മിര്‍ നിയമിതനായിരുന്നു. റിയാസിന്റെ വധത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: