വടകര: വടകര പോര്‍ട്ട് മാന്വല്‍ ഡ്രഡ്ജിംഗ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൊസൈറ്റി നല്കിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം സി .കെ. നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുഴ അഴിമുഖത്തിന്റെ ഇരുവശങ്ങളിലായി താമസിക്കുന്ന 324 മണല്‍ വാരല്‍ തൊഴിലാളികള്‍ക്കാണ് കിറ്റ് നല്‍കിയത്. എ.പി. ഹരീഷ്, കെ. സുരേഷ്, നളകുബേരന്‍, സി. ദിവാകരന്, കെ.വി. സുരേഷ്, ശ്രീജന് എന്നിവര്‍ സംസാരിച്ചു.
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാസ്ക് നിര്‍മ്മിച്ച് നല്കുന്ന വീട്ടമ്മ ചെത്തുകടവ് പടിഞ്ഞാറെ കുന്നത്ത് അനിത ബാബുവിന് സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഭക്ഷ്യകിറ്റ് നല്കി. കൂടാതെ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും അംഗങ്ങള്‍ക്കും കിറ്റ് നല്കി. ട്രസ്റ്റ് ഭാരവാഹികളായ എം.കെ. രമേഷ്കുമാര്‍, സര്‍വ്വദമനന്‍ കുന്ദമംഗലം, ഉദയകുമാര്‍, സുനില്‍, തുളസി എന്നിവര്‍ നേതൃത്വം നല്കി.
വളയം പഞ്ചായത്തില്‍ രണ്ട് ഫ്ളാറ്റുകളിലായി താമസിക്കുന്ന പന്ത്രണ്ട് ഇതരസംസ്ഥാന തൊഴിലാളി കള്‍ക്ക് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു നല്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോവിന്ദന്, ജനറല്‍ സെക്രട്ടറി ആര്.പി. വിനീഷ്, എന്‍. റിനീഷ് എന്നിവര്‍ നേതൃത്വം നല്കി.
വരക്കല്താഴം ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോളനിയിലുള്ള 370 കുടുംബങ്ങള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ദേവസ്വം സെക്രട്ടറി ശിവപ്രസാദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സന്തോഷ്, വിനോദ്, സജിനി, ബിന്ദു, ശാന്ത, തുളസി, തങ്കം, അഭിന്‍, അമല്‍, അരുണ്‍, മണി, ബാബു പി.വി. എന്നിവര്‍ നേതൃത്വം നല്കി.
നാദസ്വര തകില് വാദ്യകലാസംഘടന കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തില്‍ കലാകാരന്മാര്ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്കി. ജില്ലാ കലക്ടര്‍ സാംബശിവറാവു തകില് വിദ്വാന് എരഞ്ഞിപ്പാലും മണിലാലിന് കിറ്റ് നല്കി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഹരിദാസ് വെങ്ങാലി, വിപിന്‍, മുരളീധരന് ചേമഞ്ചേരി, സന്ദീപ് മലാപ്പറമ്പ്, പി.സി. വിനോദ്കുമാര്‍, സുജിത്ത്, ഷബീര്‍ ദാസ് എന്നിവര്‍ പങ്കെടുത്തു
അഴിയൂര്‍ ശിവാജി സേവാഭാരതിയുടെ നേതൃത്വത്തില്‍ അഞ്ഞൂറില്പരം വീടുകളില്‍ നല്കിയ പച്ചക്കറി കിറ്റ് വിതരണം ബിജെപി അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് തയ്യില്‍ ഉദ്ഘാടനം ചെയ്തു. പ്രസാദ്, സി.എച്ച്. പ്രദീപന്, രഗിലേഷ് അഴിയൂര്‍, സി.വി. വിജീഷ്, കെ.പി. രാജീവ്, കെ.വി. രത്നേഷ്, പി.വി. രോഷിദ്, സ്നിഗിന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: