ഇടുക്കി: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഒരാഴ്ചകൊണ്ട് കേരളത്തിലെത്തിച്ചേര്‍ന്നത് 2119 പേര്. മെയ് നാലു മുതലാണ് പാസ് ലഭിച്ചവര്‍ കേരളത്തിലേയ്ക്ക് വന്നു തുടങ്ങിയത്. ഞായറാഴ്ച മാത്രം കേരളത്തിലെത്തിയത് 469 പേരാണ്. 253 പുരുഷന്മാരും 190 സ്ത്രീകളും 26 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്.
തമിഴ്നാട് – 344, മഹാരാഷ്ട്ര – 13, കര്‍ണ്ണാടകം – 61, ഡല്‍ഹി – 9, ആന്ധ്രപ്രദേശ് – 7, ഗുജറാത്ത് – 1, മധ്യപ്രദേശ് – 33, പോണ്ടിച്ചേരി – 1 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 175 പേര് ഇടുക്കി ജില്ലയിലേയ്ക്ക് ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 102 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 367 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന് നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: