ദോഹ: കോവിഡ് മഹാമാരി കാരണം ലോക്ക് ഡൗണിലും,മറ്റു സാമ്പത്തിക പരവും ജോലി സംബന്ധമായ പ്രശ്നങ്ങളും മറ്റും അഭിമുകീകരിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കള്‍ പി എം ഫ് ഗ്ലോബല്‍ കാമ്പയിനിന്റെ ഭാഗമായിപ്രസിഡണ്ട് എം പീ സലീം ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമാരന്റെ അസാന്നിധ്യത്തില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി എസ് ആര് എച് ഫഹ്മിക്ക് കൈ മാറി, ചടങ്ങില്‍ ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഓഫീസര്‍ ധീരജ് കുമാര്‍, സെക്കന്റ് സെക്രട്ടറി ഡോക്ടര്‍ സോനാ സോമന്, പി എം ഫ് ഖത്തര്‍ ട്രഷറര്‍ ആഷിക് മാഹി, പി എം ഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ഹിഷാം, എന്നിവരും സന്നിഹിതരായിരുന്നു. ഈ ഒരു കാമ്പയിനില്‍ പങ്കു ചേരാനും അതാതു രാജ്യങ്ങളിലെ എംബസ്സികള്‍ക്കും മിഷനുകള്‍ക്കും 55 ഓളം രാജ്യങ്ങളില്‍ ഇപ്പോള്‍ യൂണിറ്റുകളുള്ള പി എം ഫ് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയായതായി സലീം അറിയിച്ചു
ഈ ഒരു അനിവാര്യ കാലഘട്ടത്തില്‍ അശരണര്‍ക്കു അത്താണിയാകുന്ന എം ഫ് ന്റെ മാതൃകാ പരമായ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഖത്തറിലെ അംബാസിഡര്‍ പി കുമാരന് നന്ദി രേഖപ്പെടുത്തി, ഇന്ത്യന്‍ എമ്പസിയുമായി ചേര്‍ന്നുള്ള ഈ ഒരു ഉദ്യമത്തില്‍ കാരുണ്യ പ്രവര്‍ത്തികളില്‍ എന്നും സഹകരിക്കാറുള്ള ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഫാമിലി ഫുഡ് സെന്റര്‍ മുഖ്യ പ്രായോജകര്‍ ആയിരുന്നു കൂടാതെ സ്പോണ്സര് ആയി പ്രധാന ഭക്ഷ്യ വിതരണ ശൃംഖല ആയ ദാന ഹൈപ്പര്‍മാര്‍ക്കറ്റും സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: