1974 ലായിരുന്നു ഭാരതത്തിന്റെ ആദ്യ ആണവ പരീക്ഷണം. മെയ് 18ന് ബുദ്ധ പൂര്‍ണിമ ദിനത്തില്‍ രാവിലെ 8.05ന് രാജസ്ഥാനിലെ പൊഖ്‌റാനില്‍ അരങ്ങേറിയ ചരിത്രപരമായ ആ ദൗത്യത്തിന് ശാസ്ത്രജ്ഞര്‍ ‘ബുദ്ധന്‍ ചിരിക്കുന്നു’ (ഛുലൃമശേീി ാെശഹശിഴ ആൗറവമ) എന്ന അടിക്കുറിപ്പ് നല്‍കി. വേറെയും രഹസ്യ നാമങ്ങള്‍ ഉണ്ടായിരുന്നു. സൈനികര്‍ക്കിടയില്‍ അതറിയപ്പെട്ടത് ഓപ്പറേഷന്‍ ഹാപ്പി കൃഷ്ണ എന്നാണ്. ‘ബുദ്ധന്റെ ചിരി’യിലും ‘കൃഷ്ണന്റെ സന്തോഷ’ത്തിലും ഭാരതീയര്‍ ഏറെ അഭിമാനം കൊണ്ടു എങ്കിലും ലോകപോലീസ് വേഷം കെട്ടിയ അമേരിക്കയ്‌ക്ക് ഉള്ളില്‍ തീയാളി. അവര്‍ കിടുങ്ങിപ്പോയെന്നാണ് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് കാരണമുണ്ട്.
അന്നത്തെ ഇരുധ്രുവ ലോകക്രമത്തില്‍ ഒന്നാമനാകാനുള്ള മത്സരത്തിലായിരുന്നു, സോവിയറ്റ് യൂണിയനും അമേരിക്കയും. രണ്ടാം ലോകയുദ്ധത്തിനു ശേഷം ചേരിചേരാ നയമാണ് ഭാരതം പിന്തുടര്‍ന്നതെങ്കിലും പണ്ഡിറ്റ് നെഹ്‌റുവിന് മോശമല്ലാത്ത റഷ്യന്‍ പക്ഷപാതിത്തമുണ്ടായിരുന്നു. അതില്‍ അമേരിക്ക നീരസവും ആശങ്കയും വെച്ചു പുലര്‍ത്തിയിട്ടുമുണ്ട്. എങ്കിലും 1960ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ആണവ പരീക്ഷണം നടത്താന്‍ ഭാരതത്തിന് സഹായം വാഗ്ദാനം ചെയ്തു. കൂടെ നിര്‍ത്താനുള്ള തന്ത്രമായിരുന്നിരിക്കാം. പക്ഷെ പ്രധാനമന്ത്രി നെഹ്‌റു ആ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1948ല്‍ തന്നെ ഭാരതം സമാധാനാവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗിക്കാമെന്ന നിലപാടോടെ ആണവോര്‍ജ നിയമം പാസാക്കുകയും ഹോമി ജെ. ഭാഭയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞ സമൂഹത്തിന് സാങ്കേതികാനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി മുന്നോട്ടു കൊണ്ടു പോയില്ല. 1964ല്‍ ചൈന ആണവ പരീക്ഷണം നടത്തിയപ്പോഴും ഭാരതം നിസ്സംഗത പാലിച്ചു. 1971ല്‍, അതുവരെ അമേരിക്ക പുറമേയ്‌ക്ക് പ്രകടിപ്പിക്കാതിരുന്ന ഭാരത വിരുദ്ധത മറനീക്കി പുറത്തുവന്നു. എന്നും ഭാരതത്തോട് ശത്രുത പുലര്‍ത്തിപ്പോന്ന ചൈനയുമായി കൈ കോര്‍ത്തുകൊണ്ടായിരുന്നു അത്. മാത്രമല്ല ഭാരതവുമായി അവര്‍ നേരത്തെ ഉണ്ടാക്കിയിരുന്ന സുരക്ഷാ കരാറില്‍ നിന്ന് പിന്‍വലിയുകയും ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാകട്ടെ സോവിയറ്റ് യൂണിയനുമായി സുരക്ഷ ഉള്‍പ്പെടെ നിരവധി കരാറുകള്‍ ഒപ്പുവെച്ചു. ഈ മാറ്റം മറിച്ചിലുകളാണ് 1974ല്‍ ഒന്നാം ആണവ പരീക്ഷണത്തിന് നിമിത്തമായത്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ഉള്‍പ്പെടാത്ത ആദ്യത്തെ രാജ്യമായാണ് ഭാരതം ആണവ പരീക്ഷണം നടത്തിയത്.
അന്നത്തെ പരീക്ഷണം പരാജയപ്പെട്ടു എന്നായിരുന്നു അമേരിക്കയുടെ വിശ്വാസവും അവകാശവാദവും. എങ്കിലും അവരുടെ ഉപഗ്രഹ ചാരക്കണ്ണുകള്‍ സദാ ഭാരതത്തിനു നേരെ തിരിച്ചു വെച്ചു. ഭയപ്പാടോടുകൂടിത്തന്നെ. പൊഖ്‌റാനില്‍ പിന്നീട് ‘ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു’ എന്ന പേരില്‍ ഭാരതം വിജയകരമായ ആണവ പരീക്ഷണം നടത്തിയത് ഇന്നേയ്‌ക്ക് 22 വര്‍ഷം മുമ്പാണ്. അന്നും ബുദ്ധ പൂര്‍ണിമ തന്നെയായിരുന്നു. 1998 മാര്‍ച്ചില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ബിജെപി (എന്‍ഡിഎ) സര്‍ക്കാരിന്റെ കാര്‍മികത്വത്തിലായിരുന്നു ആ ഇടിമുഴക്കം. രാഷ്‌ട്ര സുരക്ഷയ്‌ക്ക് ഊന്നല്‍ നല്‍കുന്ന പ്രതിരോധനയം ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രത്യേകതയാണ്. ഭാരതത്തെ ആണവശക്തിയാക്കി വളര്‍ത്തുക എന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടായി മാറി. ഇതിന്റെ സ്വാഭാവിക പ്രതിഫലനമായിരുന്നു 1998 മെയ് 11ന് വൈകുന്നേരം 3.45 ന് പൊഖ്‌റാനിലെ രണ്ടാം ആണവ പരീക്ഷണം. വന്‍ ശക്തി രാജ്യങ്ങളോട് വിധേയത്വം പുലര്‍ത്തിപ്പോന്ന ശീലങ്ങളില്‍ നിന്ന് തന്റേടത്തോടെ മാറി സഞ്ചരിക്കാന്‍ ഭാരതം ശീലിക്കുന്നു എന്ന വിളംബരമാണ് 5 വ്യത്യസ്ത വിസ്‌ഫോടനങ്ങളിലൂടെ നടന്നത്. ഭാരതം സമ്പൂര്‍ണ ആണവ ശക്തിയായി കരുത്താര്‍ജിച്ച കാര്യം പ്രധാനമന്ത്രി ലോകത്തോടു പ്രഖ്യാപിച്ചു.
ആദ്യം ഞെട്ടിയത് അമേരിക്ക തന്നെയാണ്. 1974ല്‍ നടന്ന പരീക്ഷണത്തെത്തുടര്‍ന്ന് ഭാരതം വീണ്ടും പരീക്ഷണം നടത്തുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. അത് മുന്‍കൂട്ടി കണ്ടെത്തി അലങ്കോലമാക്കുക എന്ന ഗൂഢ പദ്ധതി അവര്‍ ആവിഷ്‌ക്കരിച്ചു. പക്ഷെ വിജയിച്ചില്ല. നിതാന്ത നിരീക്ഷണം നടത്തിയ നാസയിലെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ പരാജയം തുറന്നു സമ്മതിച്ചു. ലോകത്തിന്റെ ഏതു കോണിലും എത്ര രഹസ്യമായി കാര്യങ്ങള്‍ കൊണ്ടുപോയാലും തങ്ങളുടെ ചാര ഉപഗ്രഹങ്ങള്‍ അവ കണ്ടെത്തുക തന്നെ ചെയ്യുമെന്ന അഹങ്കാരക്കൊമ്പുണ്ടായിരുന്നു അമേരിക്കയ്‌ക്ക്. അത് ഒടിഞ്ഞതിലുള്ള ജാള്യത ചില്ലറയൊന്നുമായിരുന്നില്ല. പിന്നീടുണ്ടായതൊക്കെ അമേരിക്കയുടെ വിഭ്രാന്തി കലര്‍ന്ന ആക്രോശങ്ങളായിരുന്നു. ഭാരതത്തിനു നേരെ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചു. മറ്റു ലോകരാജ്യങ്ങളില്‍ പലരെയും കണ്ണുരുട്ടി സമ്മര്‍ദം ചെലുത്തി തങ്ങളുടെ വഴിക്കു കൊണ്ടുവന്നു. അറബ് രാജ്യങ്ങളോട് എണ്ണ ഉപരോധമേര്‍പ്പെടുത്താനാവശ്യപ്പെട്ടു. നാലുഭാഗത്തു നിന്നും ഞെരുക്കി ഭാരതത്തെ ബുദ്ധിമുട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ ബുദ്ധന്റെ ചിരി മങ്ങിയതേയില്ല. ശോഭയോടെ തന്നെ അതു നിലനിര്‍ത്താന്‍ നമുക്കു കഴിഞ്ഞു. അല്പം പോലും നാം പതറിയില്ല.
ഭാരതീയരില്‍ സഹജമായുള്ള ദേശസ്‌നേഹത്തെ തൊട്ടുണര്‍ത്തി ഉപരോധഭീഷണിയെ ചെറുക്കുക എന്ന മാര്‍ഗം നാം സ്വീകരിച്ചു. സ്വദേശിശീലങ്ങളും സ്വാവലംബന സങ്കല്പങ്ങളും സാക്ഷാത്ക്കരിക്കാനുള്ള ഉജ്വല പ്രസ്ഥാനങ്ങള്‍ രാജ്യമെങ്ങും ഉടലെടുത്തു. പ്രതിസന്ധി തരണം ചെയ്യാന്‍ എന്നത്തെയും പോലെ രാഷ്‌ട്രീയ സ്വയംസേവക സംഘം ഭാരത സര്‍ക്കാരിന് പിന്തുണയേകി. ജനങ്ങളില്‍ ആത്മവിശ്വാസമുണര്‍ന്നു. നമ്മുടെ സാമ്പത്തിക ഭദ്രതയെയോ വ്യാപാര – വാണിജ്യ ശൃംഖലകളെയോ ജനജീവിതത്തിന്റെ സ്വച്ഛതയെയോ തരിമ്പെങ്കിലും തകര്‍ക്കാന്‍ ഉപരോധത്തിനായില്ല.
ഇതൊക്കെയാണെങ്കിലും അഞ്ചാം പത്തികളും കുലംകുത്തികളും രാജ്യത്തിനകത്ത് പല്ലിറുമ്മി അമറുന്നുണ്ടായിരുന്നു. 1964ല്‍ ചൈന നടത്തിയ ആണവ വിസ്‌ഫോടനത്തെ ‘വസന്തത്തിന്റെ ഇടിമുഴക്കമെന്ന്’ വിശേഷിപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടിയ ഒരു കൂട്ടരുണ്ടായിരുന്നു ഇവിടെ. മാര്‍ക്‌സിയന്‍ സിദ്ധാന്തമെഴുത്തുകാരും ഇടതുപാര്‍ട്ടികളുമായിരുന്നു അത്. വിജയകരമായി ആണവ പരീക്ഷണം നടത്തിയതിന് വാജ്‌പേയി സര്‍ക്കാരിനെ ശാപവചനങ്ങള്‍ കൊണ്ടവര്‍ പൊതിഞ്ഞു. അതവരുടെ ജാതകവശാലുള്ള സ്വഭാവ വൈകൃതമായിത്തന്നെ ജനം ഉള്‍ക്കൊണ്ടു. സാമ്രാജ്യത്വ ദംഷ്‌ട്രകളുള്ള കരിമ്പൂതമായാണ് അമേരിക്കയെ മാര്‍ക്‌സിസ്റ്റുകള്‍ എന്നും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഭാരതത്തിന്റെ ആണവ പദ്ധതിയെ എതിര്‍ക്കാന്‍ അതേ അമേരിക്കയുടെ മനോഗതം തങ്ങളുടെ പ്രഖ്യാപിത മുദ്രാവാക്യമായി മാര്‍ക്‌സിസ്റ്റുകള്‍ ആവിഷ്‌ക്കരിച്ചതു കണ്ട് ബുദ്ധനോടൊപ്പം പലവട്ടം നാട്ടുകാരും ചിരിച്ചു. ഒപ്പം ദൗത്യവാഹക സംഘം ദൃഢചിത്തതയോടെ മുന്നോട്ടു തന്നെ കുതിച്ചു.
ബൗദ്ധദര്‍ശനങ്ങള്‍ ഏറെ സ്വാധീനം നേടിയ ചൈനയിലെ വുഹാന്‍ നഗരം ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് പൊഖ്‌റാനെ നാം സ്മരിക്കുന്നത്. കോവിഡ് 19 എന്ന വിഷബീജം പിറവി കൊണ്ടത് അവിടെയാണ്. വുഹാനിലെ ഏതോ പരീക്ഷണശാലയിലെ കുടത്തില്‍ നിന്ന് ബഹിര്‍ഗമിച്ച ഭൂതമാണ് ഈ വൈറസ് എന്ന് ലോകം തിരിച്ചറിയുന്നു. പിടിച്ചുകെട്ടാനാവാത്ത നിസ്സഹായതയിലാണ് ലോകം. എന്നാല്‍ ഇവിടെയും ഭാരതം ലോക സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നു. മരുന്നായും അതിജീവന മന്ത്രമായും ഭാരതം അവരുടെ മുമ്പില്‍ അനുഗ്രഹം ചൊരിയുകയാണ്. സ്വന്തം പ്രജകളുടേതു പോലെ ഇതര സമൂഹങ്ങളുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഭാരതത്തിനു കഴിയുന്നു.
അതേ സമയം മഹാമാരിയുടെ രൂപത്തില്‍ ഇപ്പോള്‍ വന്നു പെട്ട ആഭ്യന്തര പ്രതിസന്ധി മറികടക്കാന്‍ കഠിന പ്രയത്‌നം അനിവാര്യമാണുതാനും. അതിനാകട്ടെ ആണവ പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉപരോധ ഭീഷണി ചെറുക്കാന്‍ നാം സ്വീകരിച്ച ശ്രേഷ്ഠമായ സ്വദേശി ജീവിതശൈലി ഈ സന്ദര്‍ഭത്തിലും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. രാഷ്‌ട്രത്തിന് ഭരണഘടനാപരമായ നേതൃത്വം നല്‍കുന്ന ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയും ആത്മീയ നേതൃത്വം നല്‍കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് മോഹന്‍ ഭാഗവത്തും രാഷ്‌ട്രത്തെ ഉദ്‌ബോധിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ചു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: