ന്യൂദല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ വാക്കേറ്റവും ചെറിയ രീതിയിലുള്ള സംഘട്ടനവും നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെ നാക്കൂ ലാ സെക്ടറിലാണ് സംഭവം. സംഘട്ടനത്തില്‍ ഏഴ് ചൈനീസ് പട്ടാളക്കാര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു. മേഖലയില്‍ വലിയ പിരിമുറുക്കം സൃഷ്ടിച്ചുവെങ്കിലും നിലവില്‍ സ്ഥിതി ശാന്തമാണ്.
150 ഓളം സൈനികരാണ് ഇരുവശത്തുമായി ഉണ്ടായിരുന്നത്. ഏറ്റുമുട്ടലിനു ശേഷം ഇരു വിഭാഗത്തിലെ സൈനികരും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചതായാണ് ലഭിക്കുന്ന വിവരം. അതേ സമയം സംഘര്‍ഷം നടന്നതായി സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ ആദ്യമായല്ല ഏറ്റു മുട്ടുന്നത്. 2017 അതിത്തി പ്രദേശങ്ങളായ ദോക്ലാമിലും ലഡാക്കിലെ പാങ്കോംഗ് തടാകത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. അതിന് ശേഷം ആദ്യമായാണ് സൈനികര്‍ തമ്മില്‍ ഇത്തരത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: