കോഴിക്കോട്: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണത്തിന് മെഗാപദ്ധതിയുമായി സേവാഭാരതി. ബേപ്പൂര്‍ മുതല്‍ കോരപ്പുഴ വരെയുള്ള 7500 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ പലവ്യഞ്ജ നങ്ങളും പച്ചക്കറിയും അടക്കം 18 അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കുന്നത്. 23 മത്സ്യപ്രവര്‍ത്തക ഗ്രാമങ്ങളിലായി 18 അരയസമാജം യൂണിറ്റുകള്‍ വഴിയും അഞ്ചു ക്ഷേത്രട്രസ്റ്റുകള്‍ വഴിയുമാണ് കിറ്റുകളുടെ വിതരണം നടത്തുക.
നാളെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് സാധനങ്ങള്‍ അരയ സമാജങ്ങള്‍ക്ക് കൈമാറും. രാവിലെ 10 മണിക്ക് എലത്തൂരില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് അ. വിനോദ്, പ്രാന്തപ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്, സഹപ്രാന്തപ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്. മധു, വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്, സേവാഭാരതി ജില്ലാ അധ്യക്ഷന്‍ എം. നാരായണകുമാര്‍, സെക്രട്ടറി വി. ദയാനന്ദന് ചേവായൂര്‍ നഗര്‍ അധ്യക്ഷന്‍ ഡോ. അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.
പ്രളയം പോലുള്ള സന്നിഗ്ധ ഘട്ടത്തില്‍ സ്വന്തം ജീവന് പോലും പണയം വെച്ച് നാടിന്റെ രക്ഷയ്ക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച മത്സ്യപ്രവര്‍ത്തകരുടെ കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാരും മറ്റുരാഷ്ട്രീയ സംഘടനകളും അവഗണിച്ചതോടെയാണ് കൈത്താങ്ങാവാന്‍ സേവാഭാരതി മുന്നിട്ടിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: