ന്യൂദല്‍ഹി:ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന്റെ നൈപുണ്യവികസന പരിപാടിയ്ക്ക് കീഴില്‍ പരിശീലനം ലഭിച്ച 1500 ലേറെ ആരോഗ്യപാലന സഹായികള്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ സഹായം നല്‍കുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.
ഇവരില്‍ പകുതിയോളം പെണ്‍കുട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തെ വിവിധ ആശുപത്രികളിലും,ആരോഗ്യ പാലന കേന്ദ്രങ്ങളിലും ഇവര്‍ സേവനമനുഷ്ഠിച്ചുവരുന്നു.നടപ്പ് വര്‍ഷം രണ്ടായിരത്തിലേറെ ആരോഗ്യപാലന സഹായികള്‍ക്ക് മന്ത്രാലയം പരിശീലനം നല്‍കുമെന്നും നഖ്വി വ്യക്തമാക്കി.രാജ്യത്തെ പ്രമുഖ ആശുപത്രികള്‍ ,ആരോഗ്യ സംഘടനകള്‍ എന്നിവ വഴിയാണ് മന്ത്രാലയം ഇവര്‍ക്ക് ഒരു വര്‍ഷം നീണ്ട പരിശീലനം നല്‍കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, രാജ്യത്തെ വിവിധ വഖ്ഫ് ബോര്‍ഡുകള്‍, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 51 കോടി രൂപ സംഭാവന നല്‍കിയതായി കേന്ദ്രമന്ത്രി അറിയിച്ചു.ഇതിനു പുറമേ ആവശ്യക്കാര്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും നഖ്വി ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് ബാധിതര്‍ക്കായുള്ള ക്വാറന്റീന് -ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കായി രാജ്യത്തെ 16 ഹജ്ജ് ഹൗസുകള്‍ വിവിധ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട് .
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ‘സീഖോ ഓര് കമാവോ ‘ നൈപുണ്യവികസനപരിപാടിയ്ക്ക് കീഴില്‍ മുഖാവരണങ്ങളുടെ വലിയതോതിലുള്ള ഉത്പാദനം നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.ആവശ്യക്കാര്‍ക്കിടയില്‍ ഇതിന്റെ വിതരണം പുരോഗമിക്കുകയാണ്.കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ , സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ‘ജാന്‍ ഭി ,ജഹാന് ഭി ‘ എന്ന പേരില്‍ പ്രത്യേക കാംപെയ്നിനു മന്ത്രാലയം തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ വിവിധ വിഭാഗം ജനങ്ങള്‍ക്കൊപ്പം തോളോടുതോള്ചേര്ന്നുകൊണ്ട്കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളും ഭാഗഭാക്കാകുന്നതായും നഖ്വി അഭിപ്രായപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: