പള്ളൂരുത്തി: പാതി വഴിയില്‍ നിലച്ച ചെല്ലാനത്തെ ജിയോ ട്യൂബ് കടല്‍ഭിത്തിയുടെ നിര്‍മ്മാണം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സബ് മറൈന്‍ പോണ്ടും ഉപയോഗിച്ച് മണിക്കൂറില്‍ 200 എം ക്യൂബ് മണ്ണ് പമ്പ് ചെയ്യുന്ന അമ്പത് കുതിര ശക്തിയുള്ള രണ്ട് മോട്ടോറാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് കെ.ജെ മാക്സി എം.എല്‍.എ പറഞ്ഞു.ഏഴ് കോടി രൂപ വിനിയോഗിച്ച് ചെല്ലാനം തീരം സംരക്ഷിക്കുന്നതിനായുള്ള ജിയോ ട്യൂബ് നിര്‍മാണം 2018 ലാണ് ആരംഭിച്ചത്.
കരാറുകാരന് നിര്‍മാണം നിര്‍ത്തിയതോടെ ഇയാളെ നീക്കി പുതിയ ടെണ്ടര്‍ വിളിക്കാന്‍ നീക്കം നടത്തിയെങ്കിലും കരാറുകാരന് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ആറ് മാസം കൂടി അനുവദിച്ചു. എന്നാല്‍ ഈ കാലയളവിലും നിര്‍മാണം ആരംഭിക്കാതെ വന്നതോടെ ഇയാളെ ഒഴിവാക്കി റീ ടെണ്ടര്‍ വിളിക്കുകയായിരുന്നു.
എറണാകുളത്തെ ഗ്രീന്‍ വേ സൊല്യൂഷന് എന്ന സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത്. ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കേണ്ടതാണെങ്കിലും കൊറോണ മൂലം നടന്നില്ല. കാല താമസം ഉണ്ടായതിനാല്‍ ഇരുപത് ശതമാനം കൂടുതല്‍ തുക നല്‍കിയാണ് പദ്ധതി പുനരാരംഭിക്കുന്നത്. ചെല്ലാനത്തെ വേളാങ്കണ്ണി, ബസാര്‍, കമ്പനിപ്പടി, വാച്ചാക്കല്‍, ചെറിയകടവ് പ്രദേശങ്ങളിലാണ് നിര്‍മാണം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: