ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബിധ്മിര ഗ്രാമത്തിലെ 40 മുസ്ലീം കുടുംബങ്ങളിലെ 250 ലധികം പേര് ഹിന്ദു ധര്‍മ്മത്തിലേക്ക്. ഹിന്ദു ധര്‍മ്മം സ്വീകരിച്ച ഇവര്‍ 80 വയസായ അമ്മൂമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ഹിന്ദു ആചാര പ്രകാരം നിര്‍വ്വഹിക്കുകയും ചെയ്തു. നേരത്തെ ഈ ഗ്രാമത്തിനടുത്തുള്ള ദനോണ്ട കാലന് ഗ്രാമത്തിലെ ആറു മുസ്ലീം കുടുംബങ്ങളില്‍ പെട്ട 35 പേര് ഹിന്ദു മതം സ്വീകരിച്ചിരുന്നു. ‘തന്റെ അമ്മൂമ്മ ഫൂലി ദേവി ഹിന്ദുമതത്തിലാണ് വിശ്വസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അവര്‍ മരിച്ചു. അവരുടെ ശവസംസ്ക്കാരം ഹിന്ദു ആചാര പ്രകാരം തന്നെ ചെയ്യേണ്ടതുണ്ടെന്നതു കൂടി കണക്കിലെടുത്ത് ഞങ്ങളും മറ്റു കുടുബങ്ങളും മതം മാറുകയായിരുന്നു.
മുഗള്‍ ഭരണകാലത്ത് കടുത്ത സമ്മര്‍ദ്ദം മൂലമാണ് തന്റെ പൂര്‍വ്വികര്‍ മതംമാറിയതെന്നാണ് കേട്ടിട്ടുള്ളത്. സത്ബീര്‍ എന്നയാള്‍ പറഞ്ഞു. മുന്‍പ് തന്റെ സമൂഹത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. അതിനാല്‍ പഴയ കാര്യങ്ങള്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് പണ്ടു നടന്ന കാര്യങ്ങള്‍ അറിയാം. അതിനാലാണ് ഹിന്ദു മതത്തിലേക്ക് മാറിയത്. മജീദ് എന്നയാള്‍ പറഞ്ഞു. ആരുടെയെങ്കിലും സമ്മര്‍ദ്ദം മൂലമാണോ മതംമാറ്റം എന്ന ചോദ്യത്തിന് അല്ലായെന്നായിരുന്നു ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: