Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാസില്ലങ്കില്‍ മടങ്ങി പോകണം ; എത്തുന്നവര്‍ പറയുന്നിടത്തേക്ക് പോയില്ലങ്കില്‍ ചട്ടലംഘനം , കര്‍ശനമായ നടപടികള്‍ സ്വീകരിക്കും

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ വരുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവരും സ്വന്തം വാഹനത്തില്‍ വരാന്‍ പറ്റുന്നവരുമാണ് ആദ്യം. അവരാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 07:53 pm IST
in Kerala

തിരുവനന്തപുരം:  മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പാസില്ലാതെ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നവരൊക്കെ മടങ്ങി പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാസില്ലാതെ ധാരാളംപേര്‍ ചെക്ക്‌പോസ്റ്റുകളില്‍ എത്തിയിട്ടുണ്ട്. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ നിന്നുതന്നെ മടക്കി അയക്കുകയാണ് ചെയ്യുന്നത്.  ചിലര്‍ കാലാവധി കഴിഞ്ഞ പാസ് കൊണ്ടുവരുന്നുണ്ട്. മറ്റുചിലര്‍ പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക്  മുമ്പേ എത്തിയവരാണ്. വാഹനം കിട്ടാനുളള ബുദ്ധിമുട്ട് മുതലായ കാരണങ്ങളാല്‍ വൈകിയവരാണെങ്കില്‍ തീയതിയില്‍ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വകവയ്‌ക്കാതെ ഇളവ് അനുവദിച്ച് കൊടുക്കുന്നുണ്ട്. താല്‍ക്കാലികമായി അത്തരം ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും അത് തുടരാനാവില്ല. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. അതല്ല എങ്കില്‍ രോഗവ്യാപനം തടയാന്‍ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്ഫലമാകും.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ വരുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവരും സ്വന്തം വാഹനത്തില്‍ വരാന്‍ പറ്റുന്നവരുമാണ് ആദ്യം. അവരാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.  

ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. അതിലൂടെ മാത്രമേ രോഗം പരിധിവിട്ട് വ്യാപിക്കുന്നത് നമുക്ക് തടയാന്‍ കഴിയൂ. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന തിരക്കും ആരോഗ്യവിവരങ്ങള്‍ മറച്ചുവെച്ചും അനധികൃത മാര്‍ഗങ്ങളിലൂടെയുമുള്ള വരവും ശക്തമായി തടഞ്ഞില്ലെങ്കില്‍ നാം ആപത്തിലേക്ക് നീങ്ങും.

ഒരാള്‍ അതിര്‍ത്തി കടന്നുവരുമ്പോള്‍ എവിടെനിന്നു വരുന്നു? എങ്ങോട്ടുപോകുന്നു? എത്തിച്ചേരുന്ന സ്ഥലത്ത് എന്തൊക്കെ സംവിധാനങ്ങള്‍? എന്നിങ്ങനെയുള്ള കൃത്യമായ ധാരണ സര്‍ക്കാരിന് വേണം. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണം. അതിനിടയ്‌ക്ക് ഇതൊന്നുമില്ലാതെ എല്ലാവര്‍ക്കും ഒരേസമയം കടന്നുവരണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ആളുകള്‍ക്ക് പ്രയാസങ്ങളുണ്ട്. അത് സര്‍ക്കാര്‍ മനസ്സിലാക്കുന്നുമുണ്ട്. ആ പ്രയാസങ്ങളെ മുതലെടുത്ത് വ്യാജപ്രചാരണം പാടില്ല. പുറത്തുനിന്ന് എത്തുന്നവര്‍ എത്തേണ്ടിടത്തു തന്നെ എത്തണം. അത് പോലീസ് ഉറപ്പുവരുത്തുന്നുണ്ട്. അങ്ങനെയല്ലെങ്കില്‍ അത് ചട്ടലംഘനമായി മാറും. അക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം നിശ്ചയിച്ചുകൊടുക്കുന്നുണ്ട്. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം. എല്ലാവര്‍ക്കും ഒരേ സമയം നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ടാകും. എന്നാല്‍ അതിന് ഇപ്പോള്‍ കഴിയില്ല. അത് ക്രമപ്പെടുത്തുന്നതിനാണ് പാസ് നല്‍കിയത്.  

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

മുള്ളന്‍ പന്നിയെ അടിച്ചുകൊന്ന കേസ് : സി പി എം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യം

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

സഭാ തര്‍ക്കം പ്രധാനമന്ത്രി ഇടപെട്ട് 6 മാസത്തിനുള്ളില്‍ പരിഹരിക്കും, ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോട്- സാബു എം ജേക്കബ്

പള്ളിച്ചട്ടമ്പി ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം, ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ടീസർ പുറത്ത്; ആഗോള റിലീസ് മെയ് 1 ന്

വിഡി സതീശന്റെ അഭിമുഖം നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍,വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാനാണ്ആവശ്യപ്പെട്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.