ആലപ്പുഴ: കോവിഡിനെ വിദേശത്ത് തുടര്‍ന്ന് ജന്മനാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് വായിക്കാന്‍ മന്ത്രിമാരുടെ കവിതയും, ലേഖനങ്ങളും. തണ്ണീര്‍മുക്കത്തെ കെറ്റിഡിസിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാണ് മന്ത്രിമാരുടെ ‘സമ്മാനം’. മന്ത്രി ജി. സുധാകരന്റെ കവിതകളും,തോമസ് ഐസക്കിന്റെ ലേഖനങ്ങളുമാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചത്.
ഇവിടെ എത്തിയ പ്രവാസികള്‍ക്ക് മധുരവും പ്രാഥമിക ആവശ്യങ്ങള്‍ക്കായുളള അവശ്യ വസ്തുക്കളും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് നല്കി. ബക്കറ്റുകള്‍, മഗ്ഗുകള്‍ , തോര്‍ത്ത്, ടൂത്ത്പേസ്റ്റ്, സോപ്പ്, ടവ്വല്‍, മാസ്ക്, സാനിറ്റൈസര്‍, ബ്രഷ്, മെഴുക് തിരി, തീപ്പെട്ടി, തുടങ്ങി അന്‍പതോളം അവശ്യ വസ്തുക്കളാണ് ഗ്രാമപഞ്ചായത്ത് എത്തിച്ചു നല്‍കിയത്. പഞ്ചായത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞാണ് മന്ത്രിമാരുടെ നടപടി. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കിനും പഞ്ചായത്തില്‍ തുടക്കം കുറിച്ചു.
ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന ആലപ്പുഴ ജില്ലയിലെ 11 പേരെ കോവിഡ് കെയര്‍ സെന്റര്‍ ആയ തണ്ണീര്‍മുക്കം കെടിഡിസിയില്‍ എത്തിച്ചിരിക്കുന്നത്. .
വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുമതി ലഭിച്ചവര്‍ ഒഴികെയുള്ളവരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ ഇവര്‍ തണ്ണീര്‍മുക്കത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: