കൊച്ചി: ആസ്വാദക ഹൃദയങ്ങള്‍ കീഴക്കി ‘അമ്മ മാനസം’. ഹരീസ് ഹബ് എന്ന യൂട്യൂബ് ചാനല്‍ റിലീസ് ചെയ്ത പാട്ടില്‍ മാതൃസ്നേഹം നിറഞ്ഞവരികളും അതിന്റെ ദൃശ്യാവിഷ്കാരവുമെല്ലാം ഇന്ന് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മാനസം എങ്ങനെയായിരിക്കും എന്നതാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഗായിക സുജാത മോഹന്റെ തേനൂറും സ്വരമാധുരി ആസ്വാദകര്‍ക്കായി മാതൃസ്നേഹത്തിന്റേയും താരാട്ടിന്റേയും വേറിട്ടൊരു അനുഭവമാണ് നല്‍കുന്നത്. നടി ലെനയും, രഞ്ജിത മേനോനും, കിരണ്‍ കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി. നായര്‍ എഴുതിയ’ കുഞ്ഞിക്കാലടി ഒച്ചകേള്‍ക്കുമ്പോള്‍ ഉള്ളം തുള്ളിത്തുളുമ്പുന്നു…’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന് ബാലഗോപാലാണ്. ദൃശ്യാവിഷ്കാരത്തിന്റെ നിര്‍മാണം പ്രശസ്ത നടന് ധര്മ്മജന് ബോള്‍ഗാട്ടിയും സംവിധാനം ഹരി പി. നായരുമാണ്. ഗാനരംഗത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഉദയ് ശങ്കര്‍ വാട്ടര്‍മാനാണ്. ക്യാമറ നിര്‍വഹിച്ചത് നിതിന്‍ തളിക്കുളവുമാണ്.
അമ്മമാനസം വീഡിയോ ഇവിടെ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: