വാഷിങ്ടണ്‍: ചൈനയുടെ കളിപ്പാവയാണ് ലോകാരോഗ്യ സംഘടനയെന്നും ഉടന്‍ തന്നെ ഈ വിഷയത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്.
അമേരിക്ക ഓരോ വര്‍ഷവും 500 മില്യണ്‍ യുഎസ് ഡോളറാണ് ലോരോഗ്യ സംഘടനയ്ക്ക് കൊടുക്കുന്നത്. എന്നാല്‍ വെറും 38 മില്യണ്‍ ഡോളര്‍ നല്കുന്ന ചൈനയ്ക്കൊപ്പമാണ് ലോകാരോഗ്യ സംഘടന നിലകൊള്ളുന്നത്. പ്രത്യേക ഉദ്ദേശത്തോടെ ആയിരിക്കില്ല ഇതെന്ന് വ്യക്തമാക്കിയ ട്രംപ് കഴിവില്ലായ്മ കൊണ്ടുണ്ടായതാണിതെന്നും പറഞ്ഞു. എങ്ങനെയോ പുറത്തെത്തിയതാണ്. എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന പറയുന്നതെല്ലാം ലോകാരോഗ്യ സംഘടന ശരി വയ്ക്കുന്നു. ചൈനയുമായി വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നില്‍ക്കുകയാണെന്നും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: