ജനങ്ങളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു വലിയ തലമുറ മാറ്റത്തിന്റെ സൂചനകള്‍ കൂടിയാണ് ‘ലോക്ക് ഡൗണ്‍ കാലം’ നമുക്ക് തന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ യാത്രചെയ്തിരുന്ന വഴികളിലൂടെ ലക്ഷ്യത്തില്‍ എത്തിച്ചേരുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയപ്പോള്‍, ഇന്റര്‍നെറ്റിലൂടെ പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ലോകത്തിലെ സമസ്ത മേഖലകളും.
സാമൂഹിക അകലം പാലിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധിതരായിത്തീരുന്നത് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇവ മറികടക്കാനുള്ള ശ്രമങ്ങളും ലോകമെമ്പാടും തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിലാണ് ‘ക്ലാസ്സ് റൂം പഠനത്തിന്റെ അന്തരീക്ഷം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ട് ഓണ്‍ലൈനിലൂടെ പഠനം’ എന്ന ആശയം സാധ്യമാക്കിക്കൊണ്ട് ‘എഡ്യുക്കേഷണല്‍ 3ഡി തീയേറ്ററു’കളുമായി ഏരീസ് ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. 3ഡി ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പഠന രീതികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിച്ച് മികച്ച ഫലം നേടിക്കൊടുക്കാന്‍ കഴിയുമെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യവും കൂടിയാണ്.
നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളുടെ സഹായത്തോടെ, സെമിനാറുകള്‍, വീഡിയോ പ്രസന്റേഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, 3ഡി-ഐ എഡ്യുക്കേഷന്‍, അനിമാറ്റിക് കണ്ടന്റുകള്‍ മുതലായവ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പകര്‍ന്നു കൊടുക്കുകയോ അവരില്‍ നിന്നു പഠിക്കുകയോ ചെയ്യുവാന്‍ എഡ്യുക്കേഷണല്‍ 3ഡി തീയേറ്ററുകളിലൂടെ സാധിക്കും. കൂടാതെ, സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയടങ്ങുന്ന വിദ്യാഭ്യാസമേഖലയുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായി ഉതകുന്ന രീതിയിലാണ് ഈ തിയേറ്റര്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്.
വിദ്യാഭ്യാസത്തോടൊപ്പം വിനോദവും വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്നത് . ഈ സാഹചര്യത്തില്‍, ആഡംബര സുഖാനുഭൂതി നല്കുന്ന ഇന്റീരിയറുകളിലൂടെ വീട്ടിലെ സ്വകാര്യ മുറിയെ ഒരു മള്‍ട്ടിപ്ലക്സിന് സമാനമാക്കി തീര്‍ത്തുകൊണ്ട്, വിനോദ സംബന്ധവും വിജ്ഞാന സം ബന്ധമായ എല്ലാ ആവശ്യങ്ങളും വീട്ടിലിരുന്ന് തന്നെ നിറവേറ്റിയെടുക്കാനുള്ള വഴിയൊരുക്കുകയാണ് ഇതിലൂടെ ഏരീസ് ഗ്രൂപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: