ന്യൂദല്‍ഹി : സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കണമെന്ന് മുസ്ലിങ്ങള്‍ക്ക് ആഹ്വാനവുമായി തബ്ലീഗ് മര്‍ക്കസ് മേധാവി മൗലാനാ സാദ്. തബ്ലീഗ് സമ്മേളനത്തിന് ശേഷം ഒളിവില്‍ പോകുന്നതിന് മുമ്പ് പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ എല്ലാ നിര്‍ദ്ദേശങ്ങളും ലംഘിക്കണമെന്നാണ് ഇതില്‍ ആഹ്വാനം ചെയ്യുന്നത്. സര്‍ക്കാരിന്റെ വാക്കുകള്‍ ആരും മുഖവിലക്കെടുക്കരുത്. സാമൂഹിക അകലം പാലിക്കരുതെന്നുമാണ് സാദ് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടത്. വിശദപരിശോധനയ്ക്കായി പോലീസ് കണ്ടെത്തിയ ശബ്ദസന്ദേശം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
നിങ്ങള്‍ മരിക്കുമെന്ന് തോന്നുണ്ടെങ്കില്‍ മരണ ഭയത്താല്‍ പള്ളിയില്‍ അഭയം പ്രാപിച്ചിട്ടുണ്ടെങ്കില്‍ ഒന്നുകൊണ്ടും ഭയപ്പെടാന്‍ ഇല്ല. പള്ളിയെക്കാള്‍ മികച്ച സ്ഥലം ഇല്ല പ്രാര്‍ത്ഥനകളില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് എല്ലാവരുടെയും ശ്രമം. അത് അനുവദിച്ച് കൊടുക്കരുത്. അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ വാക്കുകള്‍ മാത്രമേ നാം വിശ്വാസിക്കാവൂ എന്നും ഇയാളുടെ സന്ദേശത്തില്‍ പറയുന്നുണ്ട്.
സാദിനെതിരെ ദല്‍ഹി പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ശബ്ദ സന്ദേശത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് മര്‍ക്കസ് മേധാവി ഇതിനു മുമ്പും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: