കണ്ണൂര്‍: സംസ്ഥാനത്ത് ക്വാറന്റൈന് കേന്ദ്രങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പം വിട്ടുമാറുന്നില്ല. ചെന്നൈയിലെ റെഡ്സോണില്‍ നിന്നെത്തിയ കുടുംബത്തിനായി കണ്ണൂരിലെ ഒരു ലോഡ്ജാണ് ക്വാറന്റൈനായി അധികൃതര്‍ നിര്‍ദേശിച്ചത്.
അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന് ലോഡ്ജുടമയാണ് പ്രതിസന്ധിയിലായത്. ഇന്നലെ പാതിരാത്രി ഇവര്‍ ലോഡ്ജിലെത്തിയപ്പോഴാണു ക്വാറന്റൈന് കേന്ദ്രമായി ലോഡ്ജിനെ മാറ്റിയെന്ന് ഉടമ അറിയുന്നത്. ഈ സമയം ലോഡ്ജിലെ മുറികളിലെല്ലാം പഴയ താമസക്കാരുണ്ടായിരുന്നു. ഇതു സംബന്ധിച്ച വിവരമൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ലോഡ്ജുടമ വ്യക്തമാക്കിയതോടെ വേറെ നിവൃത്തിയില്ലാതെ അച്ഛനും മകളും കണ്ണൂരിലെ സ്വന്തം വീട്ടിലേക്കു പോയി. തങ്ങള്‍ക്കെതിരെ ക്വാറന്റൈന് ലംഘനത്തിന് കേസുണ്ടാകുമോ എന്ന ആശങ്കയിലാണ് കുടുംബം.
ജില്ലയില്‍ കണ്ടെത്തിയ ക്വാറന്റീന് കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഒരു വിവരവും ലോഡ്ജുടമകള്ക്കു കൈമാറുന്നില്ലെന്നും പഴയ താമസക്കാരെ ഒഴിപ്പിക്കുകയോ, ലോഡ്ജുകള്‍ അണുവിമുക്തമാക്കുകയോ ചെയ്യാതെയാണ് ആളുകളെ അയയ്ക്കുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: