വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ മൈക് പെന്‍സിന്റെ സഹായിയാണ് ഇവര്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രണ്ട് ദിവസത്തിനിടെ കൊറോണ രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. വൈറ്റ് ഹൗസിലെ മുതിര്‍ന്ന നയ ഉപദേശകനായ സ്റ്റീഫന്‍ മില്ലറാണ് ഇവരുടെ ഭര്‍ത്താവ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉന്നത യോഗങ്ങളില്‍ കാറ്റി മില്ലര്‍ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ യോഗത്തില്‍ പങ്കെടുത്തെ എല്ലാവരേയും നിരീക്ഷിക്കേണ്ടതായുണ്ട്.
അതേസമയം വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനും വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപിനേയും പെന്സിന്റയേയും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: