റായ്പൂര്‍ : ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മരണം. രാജനന്ദഗാവ് പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിച്ചു.
മാണ്പൂര് പോലീസ് സ്റ്റേഷന് പരിധിയിലെ പര്‍ധോണി ഗ്രാമത്തില്‍ രാത്രി 10 മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.
മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് നാല് ഭീകരരെ പോലീസ് വധിച്ചത്. വധിച്ച ഭീകരരുടെ പക്കല്‍ നിന്നും എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ 47 തോക്ക്, എസ്എല്‍ആര്‍, രണ്ട് 315 റൈഫിളുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യം ഉണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: