തിരുവനന്തപുരം: കൊറോണയുടെ പശ്ചത്തലത്തില്‍ വിദ്യാലയങ്ങള്‍ പെട്ടന്ന് പൂട്ടാന്‍ ഇടയാക്കിയതും പിന്നീട് വന്ന ലോക്ക് ഡൗണും സ്വകാര്യ വിദ്യാഭ്യാസ മേഖലയെ ആകെ തകിടം മറിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ തന്നെ വിദ്യാലയ അന്തരീക്ഷം നിശ്ചലമായി .പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ അണ് എയ്ഡഡ് വിദ്യാലയങ്ങളുടെ ഭാവി തന്നെ അവതാളത്തിലാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും ജീവനക്കാരും ഈ മേഖലയില്‍ ഉണ്ട്.
. വിവിധ ട്രസ്റ്റുകളുടെയും വിദ്യാഭ്യാസ ഏജന്‍സികളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളാണ് ഭൂരിപക്ഷവും. അംഗീകാരം ഉള്ളവയും അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ലാഭമുണ്ടാക്കാനോ കച്ചവട താല്പര്യത്തോടു കൂടിയോഅല്ല ഇതില്‍ മഹാ ഭൂരിപക്ഷം സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്.
ട്യൂഷന് ഫീസ് ഇനത്തില്‍ കിട്ടുന്ന പണമാണ് ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നതിനും ഇപിഎഫ് , ഇഎസ്ഐ തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവാക്കുന്നത്. എന്നാല്‍ വിദ്യാലയങ്ങള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെ്. ഫീസിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള ഭീമമായ സംഖ്യ പിരിച്ചെടുക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നില്ല . ജീവനക്കാരുടെ മാര്‍ച്ച് മാസത്തെ ശമ്പളം പോലും മിക്ക വിദ്യാലയങ്ങള്‍ക്കും നല്കാന് കഴിഞ്ഞിട്ടില്ല. അണ് എയ്ഡഡ് മേഖല നിശ്ചലമായാല്‍ ആ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ചേര്‍ത്തി പഠിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഈ മേഖലയിലെ ലക്ഷകണക്കിനു ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കണ്ടില്ലെന്നു നടിക്കാനാവില്ല
കൊറോണയുടെ പശ്ചാത്തലത്തില്‍ വിദ്യാര്്ത്ഥികളില് ന്ിന്ന് ഫീസ് വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കി. മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു. അധ്യാപകര്‍ക്ക് ഒരു കാരണവശാലും ശബളം മുടങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പല സ്്കൂളുകളും കടം വാങ്ങി ശബളം കൊടുത്തു. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുക
സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന സാമ്പത്തിക പാക്കേജില്‍ അണ് എയ്ഡഡ് വിഭാഗത്തിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്താനാകും
അണ് എയ്ഡഡ് വിദ്യാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധി അനുഭാവപൂര്‍വ്വം പരിഗണിച്ച് മാനേജ്മെന്റുകളെ വിശ്വാസത്തിലെടുത്ത് അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനുള്ള സാഹചര്യം എത്രയും വേഗം ഉണ്ടാക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് കേരള പ്രൈവറ്റ് സ്കൂള്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംയോജകന്‍ വി നാരായണന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: