കുവൈറ്റ്: കുവൈറ്റില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. രാജ്യത്തു കൊറോണവൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഞായറാഴ്ച വൈകുന്നേരം നാല് മണിമുതലാണ് മുഴുവന്‍സമയ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് നിലവിലെ പതിനാറു മണിക്കൂര്‍ കര്‍ഫ്യൂ സമയം 24 മണിക്കൂര്‍ ആയി വര്‍ദ്ധിക്കും.
മെയ് 30 ശനിയാഴ്ച വരെയാണ് കര്‍ഫ്യു നിയന്ത്രണം. ഏതെല്ലാം വിഭാഗങ്ങള്‍ക്ക് കര്‍ഫ്യൂ നിയന്ത്രണത്തില്‍ ഇളവുണ്ടാകും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം അറിയിച്ചു.
അതേ സമയം വിവിധ രാജ്യങ്ങളിലായി കുടുങ്ങി കഴിഞ്ഞിരുന്ന 30,000 കുവൈറ്റ് സ്വദേശികളെ തിരികെയെത്തിച്ചു. സ്വദേശികളെ തിരിച്ചെത്തിക്കുന്ന ദൗത്യം വിജയിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് അഭിനന്ദിച്ചു.
ഇന്നലെ കുവൈറ്റില്‍ ഒരു ഡോക്ടറുള്‍പ്പെടെ മൂന്ന് പേര് കൊറോണ രോഗബാധയേറ്റ് മരണപ്പെട്ടു.
രാജ്യത്ത് ആകെ കോറോണ മൂലം മരണമടഞ്ഞവരുടെ എണ്ണം 47ആയി. 160 ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 641 പേര്‍ക്കാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചത്. 4695 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 91 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 39 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: