പയ്യന്നൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങി പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെയും രാമന്തളി ന്യൂസ് അഡ്മിന്, ഇവരെ ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന കരാറുകാരന് എന്നിവരുള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് ലോക് ഡൗണ്‍ നിയമ ലംഘന പ്രകാരം സംഘടിച്ചതിനും കലാപം നടത്താന്‍ ശ്രമിച്ചതിനും കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലുണ്ടായ വ്യാജ പ്രചരണത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജന്മനാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ സംഘടിതമായി തെരുവിലിറങ്ങിയത്. തെരുവിലിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തായിനേരി ഉള്‍പ്പടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു.
നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കരാറുകാരന് ഉള്‍പ്പെടെയുള്ള 14 പേര്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: