കണ്ണൂര്‍: കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് ഇന്നലെ ആശ്വാസ ദിനം. ചികിത്സയിലുണ്ടായിരുന്ന പത്ത്പേര് കൂടി രോഗം ഭേദമായതോടോ ആശുപത്രി വിട്ടു. ഇനി 5 പേര് മാത്രമേ രോഗം കാരണം വിവിധ ആശുപത്രികളില്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നുളളൂ. ഇതോടെ ജില്ല രോഗവ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓറഞ്ച് സോണിലേക്ക് ജില്ല മാറാനുളള സാധ്യതയേറി. 118 പേരില്‍ 113 പേരാണ് വെള്ളിയാഴ്ചയോടെ രോഗ വിമുക്തി നേടിയത്. എരിപുരം സ്വദേശി, മൂരിയാട് സ്വദേശികളായ നാലുപേര്‍, ചെറുവാഞ്ചേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍,പെരളശ്ശേരി, മൊകേരി എന്നിവിടങ്ങളില്‍ നിന്നുളളവരുമാണ് വെള്ളിയാഴ്ച രോഗ മുക്തരായി ആശുപത്രി വിട്ടത്.
അതേസമയം കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 197 പേര്. ഇവരില്‍ 50 പേര് ആശുപത്രിയിലും 147 പേര് വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 15 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ എല്ലാവരും ഡിസ്ചാര്‍ജ് ആയി. ഇതുവരെ 4252 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4139 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3905 എണ്ണം നെഗറ്റീവാണ്. 113 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 127 എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: