ന്യൂദല്‍ഹി:പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് (പി.എം.ജി.കെ.എ.വൈ) കീഴില്‍ കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി വിതരണം ചെയ്യുവാന്‍ അനുവദിച്ച 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഇതുവരെ കേരളം ഏറ്റെടുത്തത് 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസകാലത്തേയക്കാണ് കേരളത്തിലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള (എന്‍.എഫ്.എസ്.എ) 1.54 കോടി ഗുണഭോക്താക്കള്‍ക്കായി സൗജന്യമായി നല്‍കുന്നതിനായി 905 കോടി രൂപയുടെ ധാന്യം നല്‍കിയത്. സൗജന്യമായി അനുവദിച്ച ഈ ധാന്യത്തില്‍ 651 കോടി രൂപ വരുന്ന 1.61 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് മേയ് 7 വരെ കേരളം എടുത്തത്.
പി.എം.ജി.കെ.എ.വൈയ്ക്ക് പുറമെ അടച്ചിടല്‍ കാലത്ത് എന്‍.എഫ്.എസ്.എ, എന്‍.എഫ്.എസ്.എ ഇതര ഗുണഭോക്താക്കള്‍, എന്‍.ജി.ഒകള്‍ ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, പൊതുവിപണി വില്‍പ്പന പദ്ധതി തുടങ്ങി വിവിധ പദ്ധതികളിലായി കേരളം 2.47 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യവും ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷ്യധാന്യം ലഭിക്കാത്തതുകൊണ്ട് സംസ്ഥാനത്ത് ആരും പ്രത്യേകിച്ച് പാവപ്പെട്ടവര്‍ ബുദ്ധിമുട്ടാന്‍ പാടില്ലെന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി കേന്ദ്ര സര്ക്കാര്് ആവശ്യത്തിന് വേണ്ട ഭക്ഷ്യധാന്യത്തിന്റെ ലഭ്യത ഉറപ്പാവരുത്തുവെന്നു ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡി.വി. പ്രസാദ് അറിയിച്ചു.കഴിഞ്ഞ ഒരുവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അടച്ചിടല്‍ കാലത്ത് കേരളത്തിലേക്കുള്ള ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈമാറ്റത്തില്‍ പലമടങ്ങ് വര്‍ദ്ധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: