കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തുക വകമാറ്റി അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ ഇടപെടുമെന്ന് ഹൈക്കോടതി. പണം വക മാറ്റി നല്കിയ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
പണം വകമാറ്റി ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സംഭവത്തിലെ നിയമ സാധുത കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമെന്നും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ പ്രളയ സമയത്തും സമാനമായി 5 കോടി രൂപ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് വക മാറ്റിയിരുന്നു.
ഇത്തരത്തില്‍ ദേവസ്വം ബോര്‍ഡ് വകമാറ്റി ചെലവഴിച്ചിട്ടുള്ള മുഴുവന്‍ തുകയും തിരിച്ചുപിടിക്കണം. നിലവിലുളള ദേവസ്വം ബോര്‍ഡ് പിരിച്ച് വിട്ട് റിസീവര്‍ ഭരണമേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ഐക്യവേദിയും, കേരളം ക്ഷേത്ര സംരക്ഷണ സമിതിയും, ബിജെപി തുടങ്ങിയ സംഘടനകളാണ് കേസ് നല്‍കിയത്.
അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതര മതസ്ഥരും വഴിപാട് നടത്തുന്നുണ്ടെന്നും ക്ഷേത്ര വരുമാനം ഹിന്ദുക്കളുടേത് മാത്രമല്ലെന്നുമുള്ള ചെയര്മാന് കെബി മോഹന്‍ദാസ് പ്രസ്താവന നടത്തി വിഷയത്തില്‍ നിന്നും തലയൂരാന്‍ ശ്രമം നടത്തി. എന്നാല്‍ ഇതിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: